0%

Chapter Title : പാവക്കൂത്ത്‌ 2 [MK]

Author : Kambikathakal Read All Parts 218

മാടത്തിനെ കോൺടാക്ട് ചെയ്യാൻ വല്ല വിസിറ്റിങ് കാർഡോ അല്ലെങ്കിൽ മൊബൈൽ നമ്പറോ,,,

അയാൾ പറഞ്ഞു വരുന്നതിന്റെ പൊരുൾ മനസ്സിലാകാതെ മാനസി അയാളെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കെ ആ റിസപ്ഷനിൽ നിൽക്കുന്ന പയ്യൻ വീണ്ടും ഒച്ചയിട്ടു വിളിച്ചു

നെസ്റ്റ്!!

തൻ്റെ ഊഴം വന്നു എന്ന് തിരിച്ചറിഞ്ഞതും മാനസി ഒരു കുതിപ്പിന് റിസെപ്ഷൻറ്റെ മുന്നിലെത്തി,,,

മറ്റൊരു രീതിയിൽ പറഞ്ഞാൽ ആ പയ്യന്മാരുടെ ഇടയിൽ നിന്നും ഓടി രക്ഷപ്പെട്ടു എന്നും പറയാം!!

അല്ല,, ഇവിടെ ആ പയ്യന്മാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല,, കാണാൻ ഭംഗിയുള്ള യൗവ്വനയുക്തയായ ഒരു സ്ത്രീ,,, ഇത്രയും വലിയ ഹോട്ടെലിൽ വളരെ ട്രഡീഷണൽ വസ്ത്രത്തിൽ വന്നിരിക്കുന്നു,, അവർ ഇവിടെ അല്ല താമസം എന്നും പറയുന്നു,, അപ്പോൾ ഏതേലും ഗസ്റ്റിനു സർവീസ് കൊടുക്കാൻ വന്ന ഒരു കോൾ-ഗേൾ ആണെന്ന് അവർ സംശയിച്ചെങ്കിൽ, അത് തീർത്തും സ്വാഭാവികം!!

യെസ് മാം,, ഹൌ ക്യാൻ ഐ ഹെല്പ് യു ? ആ റിസപ്ഷൻ പയ്യൻറെ വകയായിരുന്നു ചോദ്യം,,

അത് ഞാൻ മായേച്ചിയെ,, അല്ല,, സോറി,, മായാ സുരേഷിനെ കാണാൻ വേണ്ടി,,, ആ പയ്യൻമാരുടെ ഇടയിൽ നിന്നും രക്ഷപ്പെട്ടു വന്ന പരിഭ്രാന്തി മാറാത്ത കണക്കെ മാനസി തപ്പിത്തടഞ്ഞു പറഞ്ഞു,,,

ഓ,, മായാ മേടത്തിനെ കാണാൻ വന്നതാണോ,, ഒരു നിറഞ്ഞ പുഞ്ചിരിയോടെ ആയിരുന്നു ആ റിസപ്ഷനിസ്റ്റ് ചോദിച്ചത്,,,

ശേഷം അയാൾ ഐപാഡിൽ ബുക്കിംഗ് ലിസ്റ്റ് നോക്കിയതിനു ശേഷം,, നിങ്ങളുടെ പേര് മാനസി എന്നാണോ എന്ന് ചോദിച്ചു ഉറപ്പു വരുത്തി,, എന്നിട്ടയാൾ ഒരു ആക്‌സസ് കാർഡ് മാനസിക്ക് കൈമാറി മാടത്തിനെ കാണാനുള്ള അനുവാദവും കൊടുത്തു,,,

തൻ്റെ കയ്യിൽ കിട്ടിയ ആക്സസ് കാർഡ് ഒരു പകപ്പോടെ തിരിച്ചും മറിച്ചും നോക്കുന്ന മാനസിയോടായി അയാൾ ചെറുചിരിയോടെ പറഞ്ഞു,,

അത് മായാ മാഡം താമസിക്കുന്ന ഫ്ലോറിലേക്കുള്ള ആക്സസ് കാർഡാണ്,, മാഡം ഇവിടെ ഒരു വി ഐ പി സ്യൂട്ടിലാണ് താമസം ,, ആ ഫ്ലോറിലേക്കു ആക്സസ് കാർഡില്ലാതെ പ്രവേശിക്കാൻ സാധിക്കില്ല,,,

'മാനസി' എല്ലാം മനസ്സിലായി എന്ന കണക്കെ തലയിളക്കി അവിടെ നിന്നും നടക്കാൻ തുടങ്ങിയതും,, മാഡത്തിന് ലിഫ്റ്റ് ഉപയോഗിക്കാം,, 35th ഫ്ലോർ,, റൂം

💬 Comments

View all comments