0%

Chapter Title : പാവക്കൂത്ത്‌ 2 [MK]

Author : Kambikathakal Read All Parts 223

സമ്സരിച്ചു കൊണ്ടിരുന്നപ്പോൾ,, ഇയാൾ കാര്യങ്ങൾ കുറച്ചു വേഗത്തിൽ അല്ലെ മുന്നോട്ടു കൊണ്ടുപോകുന്നേ?? അല്പം ആർത്തിക്കൂടുതൽ കാണിക്കുന്നില്ലേ? എന്ന സംശയം മായയുടെ ഉള്ളിൽ തോന്നിയെങ്കിലും അവർ ഒന്നും പറയാൻ നിന്നില്ല,, മറിച്ചു മാനസിയുടെ ഉത്തരത്തിനായി ദത്തനോടൊപ്പം മായയും മാനസിയുടെ മുഖത്തേക്ക് നോട്ടം തറപ്പിച്ചു,,,

മാനസിയോട് ഇങ്ങനെ ഒരു ചോദ്യം ഇതിനു മുമ്പ് ആരും ചോദിച്ചിരുന്നില്ല,, അവൾ ഒരിക്കലും അങ്ങനെയുള്ള കാര്യങ്ങൾ സ്വയം ചിന്തിച്ചിട്ടും ഇല്ലായിരുന്നു,, അതുകൊണ്ടു തന്നെ പെട്ടെന്ന് ഒരു ഉത്തരവും മാനസിയുടെ മനസ്സിൽ തെളിയുന്നില്ല,,,

അൽപ സമയം കഴിഞ്ഞിട്ടും മാനസിയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും വരാതായപ്പോൾ അവളുടെ രക്ഷയ്ക്കെന്നപോലെ മായ ദത്തനോടായി പറഞ്ഞു,,,

നീ അവളെ വിട്ടേക്ക് ദത്താ,,, അല്ലേലും ഇതാ നിങ്ങൾ ബിസിനെസ്സ് കാരുടെ ഒരു പ്രശ്നം,,, ചുമ്മാ ആരോടെങ്കിലും സംസാരിക്കയാണെങ്കിലും അത് ഒരു ഇൻറ്റർവ്യൂ എടുക്കുന്ന കണക്കാ അവസാനം ആയിത്തീരുക!!

പക്ഷെ മായയുടെ ആ കാഴ്ചപ്പാടിനോട് മാനസി യോജിച്ചില്ല,,,

മാനസി പറഞ്ഞു,, അത് സാരമില്ല ചേച്ചി,, ശരിക്കു പറഞ്ഞാൽ എനിക്ക് ആ ചോദ്യം ഇഷ്ട്ടമായി,, പക്ഷെ പെട്ടെന്ന് ഒരു ഉത്തരം അങ്ങോട്ട്,,,

മാനസി,, വീണ്ടും ആലോചനയിൽ മുഴുകി,,, ദത്തൻറ്റെയും മായയുടെയും നോട്ടം വീണ്ടും മാനസിയുടെ നേർക്ക് പതിഞ്ഞു,,,
മാനസി ആഴത്തിൽ തന്നെ ചിന്തിച്ചു,,, എന്താണ് തനിക്ക് തന്റ്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപ്പെടുന്ന കാര്യം??

തൻ്റെ ജീവിതം എന്ന് പറയുന്നത് തൻ്റെ ആ കൊച്ചു ഫ്ലാറ്റും, ഹർഷനും, മോളുമാണ്,, അതിനു അപ്പുറത്തേക്കുള്ള ഒരു ലോകം അവൾ ഇന്നേവരെ സ്വപ്നം കണ്ടിട്ടില്ല!!

മാളൂട്ടി!! എൻ്റെ മോള് ,,, അതാണ് ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം (നിറഞ്ഞ പുഞ്ചിരിയോടെ ആയിരുന്നു മാനസി ആ മറുപടി പറഞ്ഞത്)

പക്ഷെ മാനസിയുടെ ആ മറുപടി കേട്ട ദത്തൻ അല്പം പുച്ഛത്തോടെ തലയിളക്കി,,, ശേഷം സ്മസാരിച്ചു തുടങ്ങി,,,

ഞാൻ അതല്ല ആ ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്,, അതിപ്പോ സ്വന്തം മക്കളെ ആർക്കാ ഇഷ്ടമില്ലാത്തെ?? എനിക്കും മൂന്ന് മകകളുണ്ട്,, അതിൽ ഒരു മകൾക്കും ഒരു കുഞ്ഞുണ്ട്,, എനിക്കും അവരെ എല്ലാവരെയും ഇഷ്ട്ടമാണ്,,,

ഞാൻ ചോദിക്കുന്നത് മാനസി എന്ന വ്യക്തിക്ക് സ്വന്തമായി ചെയ്യാൻ ഇഷ്ട്ടമുള്ള

💬 Comments

View all comments