Chapter Title : പാവക്കൂത്ത് [MK]
സ്കൂൾ ഷൂസ് ധരിച്ചു നിൽക്കുകയാണ്,, ഒപ്പം ആ പിങ്ക് കളർ ഷൂസും അവൾ നെഞ്ചോരം ചേർത്ത് പിടിച്ചിട്ടുണ്ട്,,,
എന്തോ,,, മാനസിക്ക് മോളോട് പാവം തോന്നി,, മാളുവിന് വാശി കൂടുതലാണ്, ശരി തന്നെ എന്നാലും അവൾ ആഗ്രഹിച്ച ഒട്ടുമിക്ക കാര്യങ്ങളും നിറവേറ്റിക്കൊടുക്കാൻ പലപ്പോഴും തനിക്ക് സാധിച്ചിരുന്നില്ല!
അവർ ആ രണ്ടു ഷൂസുമായി ക്യാഷ് കൗണ്ടറിലേക്ക് പോയി,,
മാനസീ,,,, മാനസീ,,,
പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം തൻ്റെ പേര് വിളിക്കുന്നത് കേട്ട് മാനസി തിരിഞ്ഞു നോക്കി,,,
മാനസി,,, നീ മാനസി അല്ലെ ??
നാല്പത്തിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ,, ഒരു കറുത്ത കണ്ണട നെറ്റിക്ക് മുകളിൽ ഉയർത്തിവച്ചിട്ടുണ്ട്, ഓഫീസ് ഡ്രസ്സ് ആണ് വേഷം,,
നല്ല മുഖപരിചയം തോന്നുന്നുണ്ട്,, പക്ഷെ കൃത്യമായി ആരാണെന്നു ഓർത്തെടുക്കാൻ മാനസിക്ക് സാധിക്കുന്നില്ല,,,
നീ,, നീ മാനസി അല്ലെ ?
തൻ്റെ മുഖത്തേക്കു പകപ്പോടെ നോക്കി നിൽക്കുന്ന മാനസിയോട് ആ സ്ത്രീ ചോദ്യം ആവർത്തിച്ചു,,
അതേ,, പക്ഷെ നിങ്ങൾ?,,, മാനസി മറുചോദ്യം എറിഞ്ഞു,,,
എടി മാനസി അപ്പൊ നീ എന്നെ മറന്നു അല്ലെ ??
അത് ചോദിക്കുമ്പോൾ ആ സ്ത്രീയുടെ മുഖത്തു ചെറിയ നിരാശ പ്രകടമായിരുന്നു,,,
അല്ല,,, എനിക്ക് നല്ല മുഖപരിചയം തോന്നുന്നുണ്ട്,, പക്ഷെ പെട്ടെന്ന് അങ്ങോട്ട് ഓർമ്മ വരുന്നില്ല,,,
മാനസി ഉള്ള കാര്യം അല്പം ജാള്യതയോടെ തുറന്നു പറഞ്ഞു,,,
എടി ഞാൻ മായയാ,,, കേർണൽ സാറിൻറെ വൈഫ്,,, മുമ്പ് തിരുവന്തപുരത്തു ആയിരുന്നപ്പോ നിങ്ങടെ വീടിൻ്റെ അടുത്ത കോട്ടേജിൽ താമസിച്ച,,,
ആഹ്,, മായേച്ചി ,,, ഇപ്പൊ ഓർമ്മ വന്നു,, ആ സ്ത്രീ പറഞ്ഞു തീരുന്നതിനു മുന്നേ 'മാനസി' ഇടയ്ക്കു കയറി അല്പം ആവേശത്തോടെ പറഞ്ഞു,,,
ഹ്മ്മ്,, എന്നാലും നീ എന്നെ അങ്ങ് തീരെ മറന്നു കളഞ്ഞു അല്ലെ,,, ആ സ്ത്രീ വീണ്ടും പരാതി ആവർത്തിച്ചു,, എന്നാൽ ഇപ്രാവശ്യം മുഖത്തു തെളിഞ്ഞു വന്ന നിരാശ തീർത്തും കൃത്രിമം ആണെന്ന് വ്യക്തം,,
അത് പിന്നെ ചേച്ചി കുറെ കാലമായില്ലേ കണ്ടിട്ട്,, സോറി,,
മാനസി അല്പം ചമ്മലോടെ പറഞ്ഞൂ,,,
ഹ്മ്മ്,, അത്ര വർഷങ്ങളൊന്നും ആയില്ല,, കൂടിപ്പോയാൽ പത്തോ പന്ത്രണ്ടോ
💬 Comments
View all comments