0%
Chapter 1

Paavam Bharthavu

Author : kkstories | Read All Parts | 👁 41 |

ഭര്‍ത്താവ് - മോളേ, നീയെന്‍റെ എല്ലാമെല്ലാമാണ്. ഭാര്യ - ഈ സ്നേഹത്തിന് ഞാനെന്തുപകരംതരും ? ഭര്‍ത്താവ് - ഒന്നും വേണ്ടാ. എന്നും നീയെന്‍റെ താങ്ങും തണലുമായി നിന്നാല്‍ മതി. ഭാര്യ - ഞാന്‍ മരിച്ചുപോയാലോ ചേട്ടാ ? ഭര്‍ത്താവ് - വേണ്ടാത്തതൊന്നും പറയല്ലേ പെണ്ണേ. കളിയായിപ്പോലും. എനിക്കുസഹിക്കാന്‍ പറ്റില്ല. ഭാര്യ - ഞാന്‍ മരിച്ചാല്‍ ചേട്ടന്‍ വേറേ കല്യാണം കഴിക്കണം. ഭര്‍ത്താവ് - ഒരിക്കലുമില്ല. നിന്‍റെ ഓര്‍മ്മകളുമായി ശിഷ്ടകാലം കഴിയും. ഭാര്യ - എന്‍റെ പൊന്നല്ലേ, ഞാന്‍ പറയുന്നത് കേള്‍ക്ക്. നമ്മുടെ മക്കള്‍ക്കുവേണ്ടിയെങ്കിലും. ഭര്‍ത്താവ് - ശരി മോളേ. ചങ്കുപൊടിയുമെങ്കിലും ഞാന്‍ ചെയ്യാം. നമ്മുടെ പൊന്നോമനകള്‍ക്കുവേണ്ടി. ഭാര്യ - എന്‍റെ ആഭരണങ്ങള്‍ എല്ലാം അവള്‍ക്കുകൊടുക്കണം ഭര്‍ത്താവ് - ഒരിക്കലുമില്ല. അതൊക്കെ നിന്‍റേതുമാത്രമാണ്. അവള്‍ക്കുവേണമെങ്കില്‍ വേറേ കൊണ്ടുവരട്ടേ. ഭാര്യ - എന്‍റെ വസ്ത്രങ്ങള്‍ കൊടുക്കില്ലേ അവള്‍ക്ക്. ഭര്‍ത്താവ് - അതില്‍ നിന്‍റെ ഗന്ധമല്ലേ. എന്‍റെ വസ്ത്രങ്ങളോടൊപ്പം വെക്കും. ഭാര്യ - എങ്കില്‍ എന്‍റെ ചെരിപ്പുകളെങ്കിലും കൊടുക്കണം അവള്‍ക്ക്. ഭര്‍ത്താവ് - അതെങ്ങനെ ശരിയാവും? അവളുടെ സൈസ് ഏഴല്ലേ? നിന്‍റെ ഒമ്പതും. അതു പാകമാകില്ല. ഭാര്യ മൗനം ( ഭര്‍ത്താവിപ്പോള്‍ തലപൊട്ടി ആശുപത്രിയിലാണ്. ചിരവത്തടികൊണ്ടുളള താങ്ങായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ) �??????

💬 Comments

View all comments