0%

Chapter Title : പാവം ദിവ്യ 6 [Jabbar Nair]

Author : Kambikathakal Read All Parts 2.2K

നിന്ന് പരുങ്ങി.

"ടാ ...നീ ബസ്സിലും ഉണ്ടായിരുന്നല്ലോ ....നീയിങ്ങു വന്നേ"

ഞാൻ ആ കാട്ടിൽ നിന്നും വെളിയിലേക്കു ഇറങ്ങി.

"ഫോള്ളോവിങ് .....അല്ലെ ....എന്താണ് മോന്റെ ഉദ്ദേശം?..... പ്രേമം ആണോ?"

"ഏയ് ...ഞാൻ വെറുതെ ...ഇതുവഴി പോയതാ"

"ഏതുവഴി?....നിന്റെ വീടെവിടെ ...നിന്നെ ഇവിടൊന്നും കണ്ടിട്ടില്ലല്ലോ...പിന്നെ നീ ഈ വഴി എവിടെ പോകാൻ"

കാര്യം പന്തിയല്ലെന്ന് മനസിലായ ഞാൻ സഡൻഡർ ആവാൻ തന്നെ തീരുമാനിച്ചു.

"ഞാൻ അന്സിബയുടെ ക്ലാസ്സിൽ ആണ് പഠിക്കുന്നത്"

"ആ അങ്ങനെ പറ...പ്രേമം ഒക്കെ ആയിട്ട് കൂടെ കൂടിയതാകും"

അയാൾ ഒരു സിഗററ്റ് എടുത്തു ചുണ്ടിൽ വെച്ച് എന്റെ കണ്ണിലേക്കു തറപ്പിച്ചു നോക്കി.

"ഏയ് അങ്ങനെ ഒന്നും ഇല്ല ചേട്ടാ ...ഞാൻ വെറുതെ ഒരു ബുക്ക് കൊടുക്കാൻ വേണ്ടി"

"ആ ....നീ ബുക്ക് കൊടുക്കണ്ട....പിന്നെ അവളുടെ പുറകെ നടക്കേണ്ട...കാര്യങ്ങളുടെ കിടപ്പു നിനക്ക് മനസിലായി കാണുമല്ലോ....അപ്പൊ മോൻ വിട്ടോ"

അയാൾ സിഗരറ്റിനു തീ കൊളുത്തികൊണ്ടു പറഞ്ഞു. ഞാൻ കിട്ടിയ അവസരം മുതലാക്കി സ്ഥലം കാലിയാക്കാൻ പെട്ടെന്ന് നടന്നു.

"ടാ ഒന്ന് നിന്നെ'

"എന്താ ചേട്ടാ?"

"എന്താ നിന്റെ പേര്"

"വിബിൻ'

"നീ അവളുടെ ക്ലാസ്സിൽ ആണോ പഠിക്കുന്നത്?"

"അതെ ചേട്ടാ"

"അവൾക്കെങ്ങനെ വല്ല അലവലാതി സെറ്റുപ്പും ഉണ്ടോടാ അവിടെ?"

"ഇല്ല ചേട്ടാ അവൾ പാവം ആണ്, ഒരു വിഷയവും ഇല്ല"

"ആ എങ്കിൽ നിന്റെ നമ്പർ ഇങ്ങു തന്നെ...നിന്നെ കൊണ്ട് ചിലപ്പോ എനിക്ക് ഗുണം ഉണ്ടാകും"

ഞാൻ നമ്പർ കൊടുത്തിട്ടു പെട്ടെന്ന് അവിടുന്ന് മുങ്ങി. എന്റെ പൊന്നോ എന്താ ഒരു ഗാംമ്പീര്യം ഇയാൾക്ക്. ഇതൊക്കെ ആണ് പുരുഷത്വം എന്ന്

💬 Comments

View all comments