Chapter Title : പാവം വിധവ [കാടൻ]
അയാൾ തനിക്ക് കിട്ടാനുള്ള തുക യുടെ കാര്യം എന്നോട് വഴിയിൽ വച്ചു കണ്ടപ്പോൾ പറഞ്ഞത്.
ഞാൻ പറഞ്ഞു പ്രതാപ് ഏട്ടാ ഞാൻ ഇപ്പോൾ എങ്ങനെയാണ് അത് തരുക. വീട്ടിലെ അവസ്ഥ എല്ലാം ഇപ്പോൾ വളരെ മോശമാണ്. എനിക്ക് കുറച്ച് സാവകാശം വേണം. അപ്പോൾ അദ്ദേഹം പറഞ്ഞു എങ്കിൽ ശരി ഞാൻ വീട്ടിൽ വരാം അവിടെ നിങ്ങളുടെ അമ്മയുടെ മധ്യസ്ഥതയിൽ സംസാരിക്കാം എന്ന്. ഞാൻ ശരി എന്ന് പറഞ്ഞു വീട്ടിലേയ്ക്ക് നടന്നു.
എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയോളം കൊടുക്കാൻ ഉണ്ടായിരുന്നു. ഇത്രയും കാലം അയാൾ ചോദിക്കാതിരുന്നത് തന്നെ വലിയ കാര്യം. ഇപ്പോൾ അയാളുടെ മകളുടെ കല്യാണക്കാര്യം വന്നപ്പോഴാണ് പണത്തിന് ആവശ്യം വന്നത് എന്ന് പറഞ്ഞു. ഞാൻ എന്റെ ബാക്കിയുണ്ടായിരുന്ന സ്വർണം എല്ലാം എടുത്തു നോക്കി അപ്പോഴും തുക ബാക്കിയാണ്. അങ്ങനെ പിറ്റേന്ന് അയാൾ വീട്ടിലേക്ക് വന്നു. ഞാൻ അയാൾക്ക് ചായയും ബിസ്ക്കറ്റും കഴിക്കാൻ നൽകി അപ്പോൾ അമ്മ ഹാളിലേക്ക് വന്നു.
" പ്രതാപാ നീ ഞങ്ങൾക്ക് കുറച്ചുകൂടി സാവകാശം തരണം. ഇപ്പോൾ വലിയ കഷ്ടത്തിൽ ആണ്. പ്രതാപൻ ആശയക്കുഴപ്പത്തിലായി എന്നെ നോക്കി. ഞാൻ പറഞ്ഞു എന്റെ കയ്യിൽ കുറച്ചു സ്വർണം ഉണ്ട് അത് നിങ്ങൾ കൊണ്ട് പൊയ്ക്കോളൂ ബാക്കി ഞാൻ എങ്ങനെയും തരാം. എന്റെ ചേട്ടന് ഒരു ആവശ്യം വന്നപ്പോൾ സഹായിച്ച ആളല്ലേ നിങ്ങൾ. ഇപ്പോൾ ഒരു പെൺകുട്ടിയുടെ കാര്യം ആയതുകൊണ്ട് അത് എത്രയും പെട്ടെന്ന് തരേണ്ടത് എന്റെ കൂടെ ബാധ്യതയാണ്. അത് കേട്ടപ്പോൾ അമ്മയ്ക്കും ആശ്വാസമായി അമ്മ മുറിയിലേക്ക് പോയി കതകടച്ച്
💬 Comments
View all comments