0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 5 [രാജാവിന്റ മകൻ]

ശരീരത്തിൽ അവളുടെ തല വെച്ച് കിടക്കുന്നു ......എന്റെ ശരീരത്തിന്റെ വലതു ഭാഗത്താണ് അവൾ തല വെച്ചത് എന്നിട്ടവൾ എന്റെ ഹൃദയത്തെ അവളുടെ മൃദുലമായ കൈകളാൽ ഉഴിഞ്ഞുകൊണ്ടിരുന്നു ......... കുറെനേരമങ്ങനെ അവളെന്റെ നെഞ്ചിനെ ഉഴിഞ്ഞു കൊണ്ടിരുന്നു ,,,,,,ആ സമയത്തിന് എന്റെ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖവും കിട്ടിയിരുന്നു .....അവൾ തന്നുകൊണ്ടിരുന്ന ആ സുഖത്തിനു പകരമായി ഞാനവളുടെ തലമുടി ചുരുളുകൾ എന്റെ കൈവിരലുകളാൽ തഴുകികൊണ്ടിരുന്നു ........

പെട്ടന്ന് പപ്പിയെന്നോട്‌ :ഞാനിന്നു കുറെ കാര്യങ്ങൾ ദിലിയോട് പറയണമെന്ന് കരുതി

അതുകേട്ടപ്പോൾ ഞാനവളോട് :എന്നിട്ടെന്തേ നീയെന്നോടത് പറയാത്തെ?

പപ്പി :പറയണം എനിക്കെല്ലാം പറയണം ,,,,,എന്റെ ദിലിയോട് ,,,,പക്ഷെ അതിനിപ്പോ സമയമായിട്ടില്ല ,,,,, സമയാവുമ്പോൾ ഞാനെല്ലാം പറയും

ഞാൻ :അതിനിനിന്തിനാ പിന്നെ പറയണേ ?ഇപ്പൊ തന്നെ പറഞ്ഞൂടെ എന്തായാലും നിനക്കെന്നോട്അ

തുകേട്ടിട്ടവൾ :പറയണം ,,,,ദേ ഇതേപോലെ നിന്നെ കെട്ടിപിടിച്ചു നിന്റെ മാറിൽ കിടന്നുകൊണ്ട് ഞാനൊരിക്കലെല്ലാം പറയും

അത് കേട്ട് ഒരല്പം ദേഷ്യത്തോടെ ഞാൻ :ഇതായീ പെണ്ണുങ്ങളുടെ സ്വഭാവം ,,,,മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കാനായിങ്ങനെ ഓരോന്നിങ്ങനെ പറയും ,,,,എന്നാലിട്ട് കാര്യോം ആണെങ്കിലോ അതും പറയൂല

ഞാനങ്ങനെ പറഞ്ഞപ്പോൾ പപ്പി തലയുയർത്തി എന്നെ നോക്കി,,,,എന്നിട്ടൊന്നും പറയാതെ എന്റെ മാറിൽ തല വെച്ച് എന്റെ ഹൃദയം തഴുകികൊണ്ടിരുന്നു .......അന്നേരം ഞാനും ഇത്തിരി വാശിയോടെ തിരിച്ചൊന്നും പറയാതെ അങ്ങനെ കിടന്നു ...സമയം ഇങ്ങനെ നീങ്ങി നീങ്ങി പോയി കൊണ്ടിരുന്നു .......

കുറച്ചു കഴിഞ്ഞപ്പോൾ പപ്പി :നിനക്കെന്നോട് ദേഷ്യണ്ടോ ദിലീ ,,,

മറുപടിയായി ഞാൻ കുറച്ചു ദേഷ്യം അഭിനയിച് :ഹാ ദേഷ്യണ്ടു എന്ന് ഗാംഭീര്യത്തോടെ പറയുന്നു

അത് കേട്ട് പപ്പി തലയുയർത്തി നോക്കികൊണ്ട്

💬 Comments

View all comments