0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

പലരും നോക്കുന്നുണ്ടെന്നറിയാം,,,, പക്ഷെ മുന്നില് നിന്നു നേർക്കു നേരെ അടിക്കാൻ കഴിവുള്ളൊരു നമ്മടെ നാട്ടിലില്ല തത്കാലം... എന്റെ നാണൂ,,,, നീയിപ്പോ വേഗം പോയി നിന്റെ പെമ്പറന്നോർത്തിക്കു കാവലിരിക്ക്,,,ഇല്ലെലതിനെ ഇനി വീണ്ടും വേറെ വല്ല കാക്കയും കൊത്തും,,, അപ്പൊ പിന്നെ നിനക്ക് വീണ്ടും കാക്കകൊത്തിയ ചൊള വീണ്ടും രുചിക്കേണ്ടി വരും

ഞാനതു പറഞ്ഞപ്പോൾ നാണുവേട്ടൻ ദേഷ്യത്തിൽ അലറിക്കൊണ്ട് തന്റെ വാക്കത്തി റോഡിലേക്ക് എറിയുന്നു... ഞാനപ്പോൾ മുഖത്തൊരു വിജയിയുടെ പുഞ്ചിരി വരുത്തി കൊണ്ട് കാറോടിച്ചു പോകുന്നു.......

ഞാൻ കാറോടിച്ചു കൊണ്ടിരിക്കിമ്പോൾ സിസിലി വളരെ നിശബ്ദമായി കാറിലിരിക്കുന്നു.... കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന..... അവളാണെങ്കിൽ സീറ്റിൽ ചാരിയിരുന്നു,, അവളുടെയാ വെള്ളാരംകല്ല് പോലുള്ള കണ്ണുകളും തുറിപ്പിച്ചു എന്തോ ചിന്തയിൽ മുന്നോട്ട് നോക്കികൊണ്ടിരുന്നു.....

ഞാനന്നേരം ഗിയർ ലിവറിൽ വെച്ച എന്റെ ഇടതുകൈ മെല്ലെ നീക്കി അവളുടെ വലതു കയ്യിൽ തലോടുന്നു,,, അന്നേരം അവളെന്നെ നോക്കുന്നു,,, ഞാനപ്പോൾ അവളോട് :അല്ലാ,,, നീ കുറെ നേരായിലോ ഇങ്ങനെ ചിന്തിച്ചിരിക്കണ്,,,, എങ്ങോട്ടാ പോകേണ്ടതെന്നു പോലും പറഞ്ഞില്ലല്ലോ?

മറുപടിയായി അവളപ്പോൾ :അതാ ഞാനും കുറെ നേരായി ചിന്തിക്കണേ?

ഞാനപ്പോളൊന്നു പൊട്ടിച്ചിരിച്ചു കൊണ്ട് :ഇതാപ്പാ നന്നായെ !!!മനുഷ്യനെ ഉച്ചയുറക്കത്തൂന്ന് വിളിച്ചിറക്കികൊണ്ടും വന്ന്,,, അവൾക്കവളുടെ അമ്മേനെ കെട്ടിക്കാൻ എഴുന്നള്ളണെന്നും പറഞ്ഞിട്ട്,,, ഇപ്പൊ പറയണ കേട്ടില്ലേ പുന്നാരമോള്

അപ്പോളവൾ എന്നെയൊന്നു തുറിച്ചു നോക്കിട്ട് :ദേ ഇതാ,,, ഇതുകൊണ്ടാ,,, നിന്റെയീ ഇപ്പോളത്തെ സ്വഭാവം കണ്ടിട്ടാ പോവാന്ന് വിചാരിച്ചോടത്തേക്കിപ്പോൾ പോണോന്നു ഞാനൊന്നു ആലോചിക്കണെ?

അവളങ്ങനെ പറഞ്ഞപ്പോൾ,,, ഞാൻ പുരികം വളച്ചവളെയൊന്നു നോക്കി....

അന്നേരമവൾ എന്റെ കണ്ണിലേക്കു നോക്കികൊണ്ട്‌ :എനിക്കിപ്പോൾ പേടിയാ ദിലീ,,, നിന്റെയീ രൂപം,,, നിന്റെയീ സ്വഭാവം,,,, വീട്ടിൽ

💬 Comments

View all comments