0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

:എന്താ സിസിലി,,,, എന്താ നിനക്കെന്നോട് പറയാനുള്ളെ അതെന്താന്നച്ചാ പറയെടി

സിസിലിയപ്പോൾ :നിന്നോട് ഞാനതു അവിടെയെത്തി ഒരു സർപ്രൈസ് ആയി പറയാമെന്നു വെച്ചതാ,,,, ഇനിയിപ്പോ

ഞാൻ :ഹ്മം,,,, എന്തായാലും നീയത് വേഗം പറയെടീ ?

അപ്പോളവൾ :നിന്റെ ജൂനിയറായിട്ട് കോളേജില് പഠിക്കണ കാലം തൊട്ട് അവൾക്കു നിന്നോട് പ്രണയമായിരുന്നു,,,,, പാവത്തിനത് നിന്നോടതിട്ടു പറയാനുള്ള ധൈര്യോം ഉണ്ടാർന്നില്ലപ്പോൾ ,,, ഒടുവിലവൾ രണ്ടും കല്പ്പിച്ചു പറയാന്നു വെച്ചപ്പോൾ,, നിനക്കാണേൽ വേറൊരുത്തിയോട് മുടിഞ്ഞ പ്രേമവും

സിസിലിയത് പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് കണ്ണ് തുറന്നു തലോടി കൊണ്ടിരുന്ന അവളുടെ കൈവിരലുകൾ മാറ്റി,,, സ്റ്റീയറിങ്ങിലെന്റെ കൈകൾ വെച്ചു ശ്വാസം വേഗത്തിൽ പുറത്തേക്കു വിട്ടു വിട്ടു ഇരുന്നു....

സിസിലിയപ്പോൾ സീറ്റിൽ ചാരി ഇരുന്നു കൊണ്ട് :അതേടാ,,,, വല്ലാത്തൊരു പ്രേമമായിരുന്നെടാ അവൾക്കു നിന്നോട്,,,, നിന്നെ പിന്നെ ഒരിക്കലും കിട്ടില്ലെന്നറിഞ്ഞപ്പോളാ അവള് കർത്താവിന്റെ മണവാട്ടി ആവാൻ തീരുമാനിച്ചത്? വേറാരുത്തന്റെ മുന്നിലും അവൾക്കു അവളുടെ കഴുത്തു നീട്ടികൊടുക്കാൻ താല്പര്യമില്ലാത്തോണ്ട്,,,, അതോണ്ടും കൂടി ആണെടാ അവള് കർത്താവിന്റെ മണവാട്ടി ആവാൻ തീരുമാനിച്ചത്... ആ അങ്ങനെയുള്ള അവളെ """നീ പിടിച്ചു കിസ്സ് ചെയ്തപ്പോൾ,,,, അവളുടെയാ മനസ്സും അവളറിയാതെ അവളിൽ നിന്നു പോയതോണ്ടല്ലെടാ ,,,, അന്നവളും നിന്നെ തിരിച്ചു കിസ്സ് അടിച്ചത് """.....

ഞാനപ്പോൾ സിസിലിയോട് : നീയിതെങ്ങന്യാടി ഇതെല്ലാം മനസ്സിലാക്കിയേ?

മറുപടിയായി സിസിലി :അവളിന്നലെ അച്ഛന്റെ മുന്നില് കുമ്പസാരം നടത്തിട്ടു അവളവളുടെ തിരുവസ്ത്രം ഉപേക്ഷിച്ചു,,, ഇത് വരെ അവള് തിരുവസ്ത്രം ഊരിയത് കുടുംബത്തിലൊരാൾക്കും അറിയില്ല,,,, കുമ്പസാരം കഴിഞ്ഞു അച്ഛന്റെ നിർബന്ധത്താൽ അവളെന്നെ ഇന്നലെ വിളിച്ചിരുന്നു.. ഞാനപ്പോൾ അച്ഛനെയും അവളെയും പോയി കണ്ടിരുന്നു,,,, എന്നിട്ട് അച്ഛന്റെ

💬 Comments

View all comments