Chapter Title : പൈനാപ്പിള്‍ കേയ്ക്ക് [Smitha]
നിന്നിറങ്ങി, കഴുത്തിനെ, ചുമലിനെ, മുലകളെ, വയറിനെ...പിന്നെയും താഴേക്ക് തൊട്ടുതഴുകിയിറങ്ങുന്നു... "ജാനകിക്ക് എന്നെ പേടിയാണോ?" ചന്ദനത്തിന്‍റെ സുഗന്ധമുള്ള ശബ്ദത്തോടെ ഡോക്റ്റര്‍ ജോയല്‍ വീണ്ടും സംസാരിച്ചു. "ഇല്ല...പേടി...അതിപ്പോ...പേടി എന്തിനാണ് സാര്‍?" താന്‍ പുഞ്ചിരിക്കുന്നത് ജാനകി അറിയാതെ അറിഞ്ഞു. കനവ് പെയ്തു തോരാത്തതെന്തേ എന്ന് ചോദിക്കുന്ന പ്രായത്തില്‍ ആണോ താന്‍ ജീവിക്കുന്നത്? അവള്‍ കിടക്കയിലേക്ക് ചാഞ്ഞു. "ചുണ്ടിന് താഴെ മറുകുള്ള പെണ്ണുങ്ങള്‍ക്ക് എന്നെ പൊതുവേ പേടിയാണ്," അവള്‍ അയാളുടെ വാക്കുകള്‍ കേട്ടു. ഗ്രീഷ്മ ഋതുവിന്‍റെ അന്ത്യത്തില്‍ ആദ്യ മഴനീര്‍ത്തുള്ളികള്‍ പൊള്ളുന്ന ഉടലില്‍ പതിഞ്ഞ അനുഭവം. ജാനകി അറിയാതെ ചുണ്ടുകള്‍ കൊണ്ട് തന്‍റെ ചുണ്ടിന് താഴെയുള്ള മറുകില്‍ തൊട്ടു. "അതെ അവിടെത്തന്നെ...ജാനകി ഇപ്പോള്‍ തൊടുന്ന ആ മറുക്..." തുടര്‍ന്ന് മന്ത്രശുദ്ധിപോലെയുള്ള ശബ്ദത്തില്‍ അയാള്‍ ചിരിച്ചു. "ഞാന്‍..." തന്‍റെ ശബ്ദവും പൊള്ളുന്നത് ജാനകിയറിഞ്ഞു. "ഞാന്‍ അവിടെ തൊട്ടു എന്ന്‍ സാര്‍ എങ്ങനെ...?" അവള്‍ പെട്ടെന്ന് ചോദിച്ചു. "അത് ഞാന്‍ ഒരു സൈക്ക്യാട്രിസ്റ്റ് അല്ലേ ജാനകി...യൂ ജസ്റ്റ് ഗസ് ഹൌ," ജാനകി ഒന്ന്‍ ഇളകിക്കിടന്നു. "ചെറിയ ഒരു മാജിക് കൂടി," വീണ്ടും അയാള്‍ ശബ്ദമായി അവള്‍ക്ക് ചുറ്റും നിറഞ്ഞു. അവള്‍ കാതോര്‍ത്തു. "ജാനകീടെ ബോഡിയില്‍ ഇടത് വശത്ത് രണ്ട് മറുകുകളും വലത് വശത്ത് ഒരു മറുകും ഉണ്ട്..." ജാനകിയുടെ ദേഹം വിറപൂണ്ടു. ഈശ്വരാ, എന്തായിത്? ആരാ ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍? ഇതൊക്കെ എങ്ങനെയാണ് ഇയാള്‍ കണ്ടത്? ഇയാളുടെ കണ്ണുകള്‍ക്ക് വസ്ത്രങ്ങള്‍ തുളച്ചുകയറാനുള്ള കഴിവുണ്ടോ? ഒരു മിനിറ്റ് താന്‍ ഒന്നോര്‍ക്കട്ടെ....താന്‍ അയാളുടെ ക്ലിനിക്കില്‍ ചെന്നപ്പോള്‍, മോഹനേട്ടനെ പരിശോധിപ്പിച്ചപ്പോള്‍ അയാള്‍ കറുത്ത കണ്ണട ധരിച്ചിരുന്നോ? അങ്ങനെ കേട്ടിട്ടുണ്ട്, ചില കണ്ണടകള്‍ക്ക് മനുഷ്യരെ വസ്ത്രങ്ങളില്ലാതെ കാണാന്‍ കഴിയുമെന്ന്. ഇല്ല. അയാളുടെ വിടര്‍ന്ന, വലിയ, ഭംഗിയുള്ള കണ്ണുകള്‍ കണ്ണടകളില്ലാതെയായിരുന്നു താന്‍ കണ്ടത്. ഓ..താനെന്താ ഇപ്പോള്‍ പറഞ്ഞത്? വിടര്‍ന്ന, ഭംഗിയുള്ള ...എന്തൊക്കെ വാക്കുകള്‍ ആണ് താന്‍ ഉപയോഗിച്ചത്! കൊള്ളാം! മേഘ പറഞ്ഞ ആ ടെലിപ്പതിക് ഹിപ്നോടിക് ട്രാപ്പില്‍ താനും പെട്ടോ? "ഇല്ലേ..." ഒത്തിരി നാളായി കാത്തിരുന്നു കേള്‍ക്കുവാന്‍ കൊതിക്കുന്നത് പോലെ അയാളുടെ ശബ്ദം തനിക്ക് മുമ്പില്‍ വീണ്ടും നിറയുന്നു. "ജാനകിയുടെ ദേഹത്ത് ഞാനീപ്പറഞ്ഞ ഇടങ്ങളിലില്ലേ?
💬 Comments
View all comments