Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
നിന്റച്ഛന് ഡൽഹിയിൽ പൈനാപ്പിൾ നടലായിരുന്നോ പണി.. ഏഹ്ഹ്..."
അവൾ ആ കത്തി ഒന്ന് വീശി കാണിച്ചു. ആ വെളിച്ചം എന്റെ കണ്ണിൽ തട്ടി മിന്നി.
"അപ്പൂ...അത്... വേണ്ട....!"
"നീ.. നീ ആ കത്തി എന്തിനാ കയ്യിൽ പിടിച്ചിരിക്കുന്നത്? ഇതാണോ എന്റെ കൈ അഴിക്കാൻ നീ കണ്ടുപിടിച്ച വഴി?!!"
ഞാൻ ചോദിച്ചു.
അവൾ ആ കത്തിയും പൈനാപ്പിളും ടേബിളിൽ വെച്ചിട്ട് എന്റെ അടുത്തേക്ക് നടന്നു വന്നു.
"ഇല്ലൈ അപ്പൂ... ഇത് പൈനാപ്പിൾ കട്ട് പണ്ണാൻ താഴെ ഇന്നലത്തെ വൈറ്റെർ അണ്ണന്റെ കൈയിൽ നിന്ന് വാങ്ങിയതാ. നിന്റെ കൈ അഴിക്കാൻ എനിക്ക് ഈ കത്തി വേണ്ട. ആനാ നീ ഇപ്പടി പേടിച്ചോടി നിൽക്കുന്നത് പാക്കുമ്പോ എനിക്ക് നല്ല തമാശയാ ഇരിക്കുത്!"
അവൾ പതുക്കെ ആ ഷാളിന്റെ കെട്ടിന് അടുത്തു വന്നു. ആ കയ്യിലിരുന്ന കാർ ചാവി അവൾ ബെഡിലേക്ക് എറിഞ്ഞു.
"ദാ... നിന്റെ വണ്ടി. ആരും അടിച്ചോണ്ട് പോയിട്ടില്ല. ഇനി നീ പാവം മാതിരി ഇരുന്നാൽ ഞാൻ ഈ കെട്ട് അഴിച്ചു തരാം. ഇല്ലേൽ നിന്നെ കെട്ടിയിട്ട് തന്നെ ഞാൻ ഈ പൈനാപ്പിൾ മുഴുവൻ തിന്നും. പുരിഞ്ചുതാ?!!"
അവൾ ആ കത്തി കൈയ്യിലെടുത്ത് ഒരു പൈനാപ്പിൾ മുറിക്കാൻ തയ്യാറെടുക്കുന്നത് കണ്ടപ്പോൾ ഞാൻ പതുക്കെ ബെഡിൽ ഇരുന്നു. പൈനാപ്പിൾ റാണിയുടെ കയ്യിൽ കത്തി ഇരിക്കുന്നത് കൊണ്ട് അടങ്ങിയിരിക്കുകയേ നിവൃത്തിയുള്ളൂ എന്ന് എനിക്ക് മനസ്സിലായി.
അവൾ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല!
ആ കത്തി കയ്യിലെടുത്ത് അതിവിദഗ്ദ്ധമായി പൈനാപ്പിളിന്റെ തൊലി ചെത്തി മാറ്റുകയാണ്.
ആ കത്തിയുടെ മുന മേശപ്പുറത്ത് ഉരയുന്ന ശബ്ദം കേൾക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു ചെറിയ മിന്നൽ പാഞ്ഞു.
"എടീ... ഇതൊന്ന് ആദ്യം ചെയ്യേടീ... ഈ കെട്ടൊന്ന് അഴിക്ക് ആദ്യം!"
ഞാൻ കെട്ടിയ കൈകൾ അവളുടെ മുഖത്തിന് നേരെ കാട്ടി ആഞ്ഞു പറഞ്ഞു.
പക്ഷേ അവൾ കൂൾ ആണ്. എന്റെ ബഹളമൊന്നും കേട്ട ഭാവമേ ഇല്ല.
ചെത്തി മിനുക്കിയ പൈനാപ്പിൾ അവൾ ഓരോ കഷ്ണങ്ങളായി അരിഞ്ഞു പ്ലേറ്റിലേക്ക് ഇട്ടു.
എന്നിട്ട് ഒരു കഷ്ണം എടുത്ത് ആസ്വദിച്ചു വായിലിട്ടു.
ബാക്കി കഷ്ണങ്ങൾക്കിടയിൽ നിന്ന്
💬 Comments
View all comments