0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഉറങ്ങാനാടി? ഇത് റൊമ്പ അന്യായമാടീ സാമി!"

​അനു തല മാത്രം പുറത്തിട്ട് ഒന്ന് കണ്ണുരുട്ടി.

"അപ്പൂ... ഡയലോഗ് അടി വേണ്ട. ഈ അനു സൊൾറത മട്ടും കേൾക്കുക! മര്യാദയ്ക്ക് കിടന്ന് തൂങ്കു.!!"

​അതും പറഞ്ഞ് അവൾ ലൈറ്റ് അണച്ചു.

ആ ഇരുട്ടിലും അവളുടെ ആ വിജയച്ചിരി എനിക്ക് കാണാമായിരുന്നു. അൽപ്പനേരം കൊണ്ട് തന്നെ അവൾ നിഷ്കളങ്കമായി ഉറക്കത്തിലേക്ക് വീണു. അവളുടെ ശ്വാസഗതി സാധാരണമായി.

​ഞാൻ ആകെ പെട്ടുപോയി!

കൈകൾ രണ്ടും ഷാളിൽ കെട്ടിയിട്ട അവസ്ഥയിൽ ആ ബെഡിന്റെ മൂലയിൽ ഞാൻ അന്തംവിട്ടിരുന്നു.

സേലം ഹൈവേയിലെ ഈ എസി റൂമിൽ എന്നെ ഈ പൈനാപ്പിൾ റാണി ഇങ്ങനെ 'ബന്ദിയാക്കി' വെക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.!!

​ഇനി ഈ കയ്യും കെട്ടി രാവിലെ എഴുന്നേൽക്കുന്നത് വരെ കിടക്കേണ്ടി വരുമല്ലോ എന്നാലോചിച്ചപ്പോൾ എന്റെ ഉള്ളിൽ ആ പൈനാപ്പിൾ ലൈമിന്റെ പുളിപ്പ് വീണ്ടും ഇരച്ചു കയറി!

ആ ഷാൾ എന്റെ കൈകളിൽ മുറുകിക്കിടക്കുകയാണ്.

അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എന്റെ വിരലുകൾ തരിക്കാൻ തുടങ്ങി.

ഈ അവസ്ഥയിൽ എങ്ങനെ ഉറങ്ങാനാണ്!

പൈനാപ്പിൾ റാണി അപ്പുറത്ത് കൂർക്കം വലി തുടങ്ങിയിട്ടുണ്ട്. എനിക്ക് ദേഷ്യവും ഒപ്പം വല്ലാത്തൊരു അവസ്ഥയും വന്നു.

​ഞാൻ പതുക്കെ കാലുകൊണ്ട് അവളെ ഒന്ന് തട്ടി വിളിച്ചു.

​"യെടി... അനു... ഒന്ന് എഴുന്നേറ്റേ..."

​അവൾ ഉറക്കപ്പിച്ചിൽ കണ്ണൊന്നു തുറന്നു.

"എന്നാടാ... തൂങ്ങാമൽ എന്നെ ഏൻ കൂപ്പിടുറേ?!!"

​ഞാൻ കൈകൾ രണ്ടും അവൾക്ക് നേരെ പൊക്കി കാണിച്ചു.

"എടി, എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു. ഈ കൈ ഇങ്ങനെ കെട്ടിയിട്ടാൽ ഞാൻ എന്ത് ചെയ്യും? നീ

💬 Comments

View all comments