Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഇട്ടു.
എന്നിട്ട് ഒരു കഷ്ണം എടുത്ത് ആസ്വദിച്ചു വായിലിട്ടു.
ബാക്കി കഷ്ണങ്ങൾക്കിടയിൽ നിന്ന് ഒന്ന് ആ മൂർച്ചയുള്ള കത്തിയുടെ തുമ്പിൽ കോർത്തെടുത്തു.
കത്തിയിൽ കോർത്ത പൈനാപ്പിൾ കഷ്ണവുമായി കയ്യിൽ പ്ലേറ്റും ഏന്തി അവൾ ബെഡിലേക്ക് കയറി.
ബെഡിൽ ചാരിയിരുന്ന എന്റെ നേരെ അവൾ മുട്ടുകുത്തി ഇരുന്നു നീങ്ങുകയാണ്. കത്തിയുടെ മുന എന്റെ നേരെ!
"എനിക്ക് വേണ്ട... രാവിലെ തന്നെ ഈ പൈനാപ്പിൾ..."
ഞാൻ മുഖം വെട്ടിച്ചു.
അവൾ ആ ഉണ്ടക്കണ്ണുകൾ ഒന്നുകൂടി മിഴിച്ച് കത്തി എന്റെ ചുണ്ടിന് തൊട്ടടുത്ത് എത്തിച്ചു.
ആ തമിഴ് കലർന്ന ഭീഷണിയുമായി അവൾ പതുക്കെ മന്ത്രിച്ചു:
"കഴിക്ക് മോനേ അപ്പൂ... കഴിക്ക്!
എന്നാലേ ഞാൻ ഈ കെട്ട് അഴിക്കുള്ളൂ. ഇത് സേലം പൈനാപ്പിൾ... റൊമ്പ മധുരമാ ഇരിക്കും. നീ കറക്റ്റാ ഇത് വായിൽ വെച്ചില്ലെങ്കിൽ കത്തി നിന്റെ മൂക്കിൽ കൊള്ളും. പുരിഞ്ചുതാ?!!"
അവൾ ബെഡിലൂടെ ഇഴഞ്ഞു എന്റെ തൊട്ടടുത്ത് എത്തി.
ആ കത്തിയുടെ അറ്റത്ത് ഇരിക്കുന്ന പൈനാപ്പിൾ കഷ്ണത്തിൽ നിന്ന് നീര് ഇറ്റുവീഴുന്നുണ്ട്.
എന്റെ നെഞ്ചിടിപ്പ് കൂടി. മുട്ടുകുത്തി ഇരുന്നുകൊണ്ട് അവൾ ആ കത്തി എന്റെ വായുടെ അടുത്തേക്ക് നീട്ടിപ്പിടിച്ചു.
ആ കണ്ണുകളിൽ നോക്കിയാൽ അറിയാം, പൈനാപ്പിൾ തിന്നില്ലെങ്കിൽ അവൾ എന്നെ വെറുതെ വിടില്ല.
"എടി... ആ കത്തി മാറ്റെടി... പൈനാപ്പിൾ ഞാൻ തിന്നോളാം,"
ഞാൻ പതുക്കെ വായ തുറന്നു.
അവൾ ആ കഷ്ണം പതുക്കെ എന്റെ വായിലേക്ക് തള്ളി. മധുരവും പുളിയും നിറഞ്ഞ പൈനാപ്പിൾ... പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ ആ കത്തിയുട തുമ്പിലായിരുന്നു.
"എങ്ങനെയുണ്ട് അപ്പൂ? പുളിപ്പിറക്കാ?"
അവൾ ഒരു
💬 Comments
View all comments