Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കളിയാക്കുന്നോ നീ?"
ഞാൻ പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു, ശബ്ദത്തിൽ വല്ലാത്തൊരു ഗാംഭീര്യം പടർന്നിരുന്നു.
എന്റെ ഒരു കൈ കൊണ്ട് അവളുടെ കുഞ്ഞു രണ്ടു കൈകളെ കൂട്ടിപ്പിടിച്ചുകൊണ്ട് മറുകൈ ഉപയോഗിച്ച് ഞാൻ അവളുടെ ഇടുപ്പിൽ മുറുകെ അമർത്തി.
ആ സ്പർശനത്തിൽ അവളൊന്ന് പിടഞ്ഞു.
കുതറാൻ നോക്കിയെങ്കിലും എന്റെ കരുത്തിന് മുന്നിൽ അവൾക്ക് സാധിച്ചില്ല.
അവളുടെ ആ വെളുത്ത കഴുത്തിൽ എസിയുടെ തണുപ്പിലും വിയർപ്പുതുള്ളികൾ പൊടിയുന്നത് ഞാൻ കണ്ടു.
"അപ്പൂ... വിട്... എന്നാ പണ്ണുവായേ നീ!!?"
അവളുടെ ശബ്ദം വല്ലാതെ ഇടറി. ആ തമിഴ് സംസാരത്തിലെ ഗമയെല്ലാം എവിടെയോ പോയ്മറഞ്ഞിരുന്നു.
ഞാൻ മുഖം കുറച്ചുകൂടി അവളിലേക്ക് അടുപ്പിച്ചു.
അവളുടെ ആ ഉണ്ടക്കണ്ണുകൾ വിടർത്തി എന്നെത്തന്നെ നോക്കി കിടന്നു.
നേരത്തെ ഉണ്ടായിരുന്ന ആ ബാധകയറിയ ഭാവം പതുക്കെ മാറി അവിടെ ഒരുതരം നാണം കലർന്ന വിറയൽ വരുന്നത് ഞാൻ അറിഞ്ഞു.
ഞാൻ മുഖം കുറച്ചുകൂടി അവളിലേക്ക് അടുപ്പിച്ചു. അവളുടെ മൂക്കിൽ പൈനാപ്പിൾ മണമുള്ള ഒരു വിയർപ്പുതുള്ളി തിളങ്ങുന്നുണ്ട്.
ആ കൊലുസ്സിന്റെ കിലുക്കം ഇപ്പോൾ വല്ലാതെ കൂടിയിട്ടുണ്ട്. അവൾ ശ്വാസം അടക്കിപ്പിടിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി.
"നിന്നെ ഇങ്ങനെ കെട്ടിയിടാനാണ് എനിക്ക് തോനുന്നത്..
നീ എനിക്ക് തന്ന ഓരോ പണിക്കും ഇപ്പൊ പകരം വീട്ടണോ... എന്താ... ഒന്നും പറയാനില്ലേ....?!!"
ഞാൻ അവളുടെ കാതിൽ മെല്ലെ മന്ത്രിച്ചു.ഞാൻ പതുക്കെ അവളുടെ ഇരുകൈയും വിട്ടയച്ചു..
അവളുടെ കൈകൾ പതുക്കെ എന്റെ ബനിയന്റെ തോളിൽ പിടിമുറുക്കി.
പുറത്തെ വെയിൽ കർട്ടൻ വിടവിലൂടെ അവളുടെ ചുണ്ടുകളിൽ തട്ടി മിന്നുന്നുണ്ട്.
ആ മുറിയിലെ എസിയുടെ തണുപ്പൊന്നും ഇപ്പോൾ ഞങ്ങൾ അറിയുന്നുണ്ടായിരുന്നില്ല.
പൈനാപ്പിളിന്റെ
💬 Comments
View all comments