0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കണ്ടപ്പോൾ, അനു വണ്ടിക്കുള്ളിൽ ഇരുന്നുകൊണ്ട് ഗ്ലാസ് താഴ്ത്തി.

ആ പഴയ ഉണ്ടക്കണ്ണുകൾ ഇത്തിരി കൂടി വിടർത്തി അവൾ എന്നെ നോക്കി വിളിച്ചു.

​"എന്റെ പൊന്ന് ഡിസൈനർ അളിയാ... ഇങ്ങനെ വായയും പൊളിച്ചു നോക്കി നിൽക്കാതെ ഒന്ന് സൈഡ് പറഞ്ഞു തന്നേ!"

​അവൾ ഡ്രൈവിംഗ് സീറ്റിലിരുന്ന് സ്റ്റിയറിംഗ് മുറുക്കി പിടിച്ചിട്ടുണ്ട്.

ആ ഥാർ റോക്സ് അല്പം തള്ളി നിൽക്കുന്നത് കൊണ്ട് വണ്ടി വെട്ടിച്ചെടുക്കാൻ അവൾക്ക് ചെറിയൊരു പേടി.

​"എന്ത്... സൈഡ് പറഞ്ഞു തരാനോ? നീയെന്താ സിമന്റ് ലോറിയാണോ ഓടിക്കുന്നത്?"

ഞാൻ കളിയാക്കി ചിരിച്ചു.

"നേരത്തെ നീ ഒറ്റയ്ക്ക് ഓടിച്ചതല്ലേ... അതുപോലെ അങ്ങ് എടുത്താൽ മതി!"

​അവൾ പതുക്കെ ആ ഥാറിനെ ഒന്നുകൂടി പാളി നോക്കി.

"എന്റെ അപ്പു... നേരത്തെ ഈ കുന്ത്രണ്ടം ഇവിടെ ഇല്ലായിരുന്നു!"

ആ വലിയ വണ്ടിയെ നോക്കി അവൾ പതുക്കെ പറഞ്ഞു. അവളുടെ ആ പേടി കണ്ടപ്പോൾ എനിക്ക് ഒരു ചെറിയ സന്തോഷം തോന്നി.

​"ഓ... അതാണോ കാര്യം? ശരി, ഞാൻ പറഞ്ഞു തരാം."

ഞാൻ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി നിന്ന് ഒരു പ്രൊഫഷണൽ ക്ലീനറെപ്പോലെ ആംഗ്യം കാണിച്ചു.

"വീൽ നേരെയാക്ക് ആദ്യം!"

​"ആഹ്... ഓക്കെ... നേരെയാക്കി."

അവൾ സ്റ്റിയറിംഗ് തിരിച്ചുകൊണ്ട് പറഞ്ഞു.

​"നേരെയാക്കിയോ? സ്റ്റെഡി..."

​"ആഹ്... സ്റ്റെഡി..."

​ഞാൻ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു,

"എങ്കിൽ കണ്ണും പൂട്ടി മുന്നോട്ട് എടുത്തോ!"

​എന്റെ ആ ഡയലോഗിന് അവൾ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും, ചുണ്ടുകൾ അനങ്ങുന്നത് കണ്ടപ്പോൾ അവൾ എന്നെ തമിഴിൽ വല്ല 'അർച്ചനയും' നടത്തുകയാണെന്ന് എനിക്ക് മനസ്സിലായി.

അവൾ അതിവിദഗ്ദ്ധമായി ആ ഥാറിനെ മുട്ടിക്കാതെ വണ്ടി

💬 Comments

View all comments