Chapter Title : പക 2 [SAiNU]
ടാ കളിയാക്കുക യൊന്നും വേണ്ട കേട്ടോ.
ഹോ ആ പഴയ നാക്ക് ഇപ്പോയെങ്കിലും ഒന്ന് തിരിച്ചു കിട്ടിയല്ലോ... സന്തോഷമായി അമ്മേ.
അപ്പൊ എങ്ങിനെ നമുക്ക് നമ്മുടെ വീട്ടിലേക്കു പോയാലോ അമ്മേ.
എന്ന് പറഞ്ഞോണ്ട് കാർത്തി അമ്മയെ നോക്കി..
വേണ്ട ഇപ്പൊ വേണ്ട എന്ന് മനസ്സിൽ എന്തോ ഉറപ്പിച്ച പോലെ ഗാoഭീര്യത്തോടെയുള്ള മനുവിന്റെ ശബ്ദം ആ ഹാളിൽ ഒഴുകി..
എല്ലാവരും അവനെ തന്നെ നോക്കി കൊണ്ടിരിക്കുമ്പോൾ.
അവൻ തന്റെ അച്ഛനോടായി ചോദിച്ചു.
അച്ഛാ പത്തുവർഷത്തോളം നമ്മൾ അമ്മയ്ക്ക് വേണ്ടി കാത്തിരുന്നില്ലേ.
ഇനിയും ഒരു ആറു മാസത്തേക്ക് കൂടി അച്ഛന് എന്റെ അമ്മയെ കാത്തിരിക്കാൻ കഴിയുമോ. എന്നുള്ള മനുവിന്റെ ചോദ്യം കേട്ട് എല്ലാവരും അമ്പരന്നു.
അതേ അച്ഛാ ഇനി ആറുമാസം കൂടി നമുക്ക് അമ്മയെ തനിച്ചാക്കിയേ പറ്റു..
എന്തിന് മോനേ എന്നുള്ള അച്ഛന്റെ ചോദ്യത്തിന്.
എല്ലാം തീർക്കണ്ടേ അച്ഛാ....
എന്ന് പറഞ്ഞോണ്ട് അവൻ പുറത്തേക്കിറങ്ങി.
ശില്പയെ അടുത്തേക്ക് വിളിച്ചോണ്ട് മനു.
ശില്പ ഇനി ഒരാറ് മാസം കൂടെ എന്റെ അമ്മയെ നിനക്കിവിടെ താമസിപ്പിക്കാൻ പ്രയാസമുണ്ടോ.
എന്താ മനു അങ്ങിനെ ചോദിച്ചേ.
അവര് എന്റെയും അമ്മയല്ലേ
അമ്മയെ കൂടെ നിർത്തുന്നതിൽ എനിക്കെന്തു പ്രയാസം.
ഹ്മ്മ് അതുമതി.
എന്ന് പറഞ്ഞോണ്ട് മനു കാറിലേക്ക് കയറി കൂടെ കാർത്തിയും..
എന്താ നിന്റെ ഉദ്ദേശം മനു.
എടാ അവനെ എനിക്ക് വേണം
എന്റെ അച്ഛന്റെ കാൽകീഴിൽ അവനെ കൊണ്ട് വന്നിട്ടേ അമ്മയെ ഞാനാ പടിക്കയറ്റുകയുള്ളു അതെന്റെ വാശിയാ.
പകയാണെന്നും കൂടെ കൂട്ടിക്കോ.
ഹ്മ്മ് വേണം മനു നമ്മളെ എല്ലാവരെയും ഇത്രമാത്രം വേദനിപ്പിച്ച അവനെ നമുക്കു വേണം.
അതേടാ കാർത്തി അമ്മയ്ക്ക് വേണ്ടിയല്ല എന്റെ അച്ഛനെന്ന പേരിൽ ഇത്രയും കാലം എനിക്കമ്മയായി ജീവിച്ച എന്റെ അച്ഛന് വേണ്ടി നൽകാൻ എനിക്കതെയുള്ളൂ..
അവനെ വേണം
എന്റെ പകയിൽ അവൻ നിന്ന് എരിയുന്നത് എനിക്ക് കാണണം അല്ല എന്റെ അച്ഛനെ കാണിച്ചു കൊടുക്കണം എനിക്ക്..
ഹ്മ്മ് അപ്പൊ ഇനി അവന്റെ ഭൂതകാലം തേടിയുള്ള യാത്രാ അല്ലെടാ മനു..
================
അതേ സമയം ബാംഗ്ലൂർ സിറ്റിയിലെ നാല് നില കെട്ടിടത്തിലെ ഒരു റൂമിൽ നിന്നും
ഹലോ അജയാ
എന്താ ശിവാ.
അജയാ അവൾ മിസ്സിംഗ് ആണ് കേട്ടോ.
ഏതവൾ ആണ് മിസ്സിംഗ്.
രേഖ
അവളെങ്ങോട്ട് പോകാന അവിടെ അടുത്തെവിടെയെങ്കിലും കാണും
വല്ല ഓർപേനെജിലോ അല്ലേൽ വൃദ്ധ സധനത്തിലോ അല്ലാതെ അവളെവിടെ പോകാന.
അന്ന് അവൾ പോയി
💬 Comments
View all comments