0%

Chapter Title : പക 2 [SAiNU]

Author : SAINU Read All Parts 283

അവരെ സ്വീകരിക്കാൻ അച്ഛൻ തയ്യാറാണോ.

എടാ എനിക്കല്ല പ്രശ്നം എന്റെ മനുവിനാ. അവനോടല്ലേ അവൾ.

ഹ്മ്മ് മനുവിന് പ്രശ്നം ഇല്ലെങ്കിലോ

അത് കേട്ട് അച്ഛൻ മനുവിനെ നോക്കി. മനു അച്ഛനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

എന്താടാ ഇത് വല്യ കമ്പനിയുടെ മുതലാളി ഒക്കെ ആയിട്ട് കൊച്ചു കുട്ടികളെ പോലെ എന്ന് പറഞ്ഞോണ്ട് അച്ഛൻ അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

അച്ഛാ അമ്മ വന്നിരുന്നു.

അത് കേട്ടതും അയാളുടെ നെഞ്ച് ഒന്ന് പിടഞ്ഞു..

അതേ അച്ഛാ മനുവിന്റെ അമ്മ ഇന്നലെ ഇവനെ കാണാൻ വന്നിരുന്നു..

ആ എന്നിട്ട് എന്ന് ഓരോഴുക്കൻ മട്ടിൽ അയാൾ പ്രതികരിച്ചു.

അവൾ ജീവിച്ചിരിപ്പുണ്ടല്ലേ.

ഹ്മ്മ് അതേ അച്ഛാ.

അവരെ സ്വീകരിക്കാൻ തയ്യാറാണോ അച്ഛൻ

അച്ഛൻ മനുവിനെ നോക്കി.

മനു അച്ഛനെയും..

രണ്ടുപേരുടെയും കണ്ണുകളിൽ സങ്കടത്തിന്റെ അലകൾ അടിച്ചു കൊണ്ടിരുന്നു.

കാർത്തി മനുവിന് എന്താണോ തോന്നുന്നത് അത് ചെയ്തോട്ടെ.

അപ്പൊ അച്ഛൻ..

എനിക്ക് എന്റെ മകന്റെ ഇഷ്ടമാണ് വലുത്. അവനെ സങ്കടപെടുത്തുന്ന ഒന്നും എന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല.

അച്ഛന്നവരോട് വെറുപ്പില്ലേ .

എന്തിന് എന്നെ വേണ്ട എന്ന് പറഞ്ഞതിനോ അതോ ഇവനെ വേണ്ടാ എന്ന് പറഞ്ഞതിനോ.

രണ്ടിനും

എനിക്കവളെ ഈ ജന്മം വെറുക്കാൻ ആവില്ലേ മക്കളെ..

ഹ്മ്മ് ഇപ്പോ എങ്ങിനെയുണ്ട് മനു ഞാൻ പറഞ്ഞില്ലേ അച്ഛന് സമ്മതം ആകുമെന്ന്.

മോനേ നിന്നെ കണ്ടപ്പോ അവളെന്താ പറഞ്ഞെ നിന്നോട്.

ഒന്നും പറഞ്ഞില്ല അച്ഛാ കരയുക ആയിരുന്നു.

ഒരുപാട് കരഞ്ഞു എന്റെ കാലിൽ വീണ്.

അതുകേട്ടതും അച്ഛന്റെ കണ്ണ് നനയുന്നത് ഞങ്ങൾ കാണാതിരിക്കാനായി അച്ഛൻ തുടച്ചു കൊണ്ട്.

ഹ്മ്മ് ഇപ്പോയെങ്കിലും നിന്നെ ഓർമ വന്നല്ലോ അവൾക്ക്.

എന്ന് പറഞ്ഞോണ്ട് അച്ഛൻ അകത്തോട്ടു പോയി.

അച്ഛന്റെ വിഷമം ഞങ്ങളെ അറിയിക്കേണ്ട എന്ന് കരുതിയാകും അച്ഛൻ അകത്തോട്ടു പോയതെന്ന് ഞങ്ങൾക്ക് മനസ്സിലായി.

മനു ഇതിനാണോ നീ ഇത്രയും വിഷമിച്ചത്.  അച്ഛനോട് പറയാൻ മടിച്ചത്. നമ്മൾ അച്ഛനെ മനസിലാക്കിയില്ല മനു.

ഇപ്പോഴും അച്ഛനിത്രത്തോളം അമ്മയെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞില്ലല്ലോ കാർത്തി.

മനു ഒരുമിനുട്ട് ഞാൻ ശില്പയെ ഒന്നു വിളിച്ചോട്ടെ. അവളോട്‌ ഈ കാര്യങ്ങൾ എല്ലാം ഒന്ന് പറഞ്ഞോട്ടെ.

ഇതറിഞ്ഞിട്ടെങ്കിലും അമ്മയുടെ മനസ്സിന്നു ഒരു സമാധാനം കിട്ടിക്കോട്ടേ മനു.

മ്

നീ വിളിച്ചു പറഞ്ഞേര് കാർത്തി അങ്ങിനെയെങ്കിലും എന്റെ അമ്മ ഒന്ന് ചിരിച്ചോട്ടെടാ..

ഒരുപാട് നാളത്തെ ദുഃഖം ആ മനസ്സിന്നു ഒന്നിറക്കി വെച്ചോട്ടെ കാർത്തി

കാർത്തി അപ്പോൾ തന്നെ ഈ

💬 Comments

View all comments