0%

Chapter Title : പക 4 [SAiNU]

Author : SAINU Read All Parts 351

എന്ന് പറഞ്ഞു തടയും..

ഇന്ന് വരുമ്പോഴും ഞാൻ പറഞ്ഞതാ എല്ലാ കാര്യവും നമുക്ക് മനുവിനോട് അല്ലേൽ കാർത്തിമോനോട് എങ്കിലും ഒന്ന് സൂചിപ്പിക്കാം അരവിന്ദേട്ട എന്ന്.

ഹ്മ്മ് കുറച്ചൂടെ കഴിയട്ടെ അതിനു മുൻപേ മനുവിന്റെ വിവാഹം നടത്തണം ചന്ദ്രാ.

ഇനി അതുകൂടി കണ്ടിട്ട് എന്നെ കൊണ്ട് പോയാൽ മതിയായിരുന്നു. അതിനെങ്കിലും സാവകാശം നൽകുമായിരിക്കും അല്ലേ ചന്ദ്രാ..

എന്തൊക്കെയാ അരവിന്ദ്വേട്ടാ ഈ പറയുന്നേ.. അങ്ങിനെ ഒന്നും ദൈവം കാണിക്കില്ല.

ദൈവത്തിനറിയാല്ലോ മനുവിന് അച്ഛനെ ഉള്ളുവെന്നു . അവനോട് ഇനിയും ..

അങ്ങിനെ ഒന്നും നടക്കില്ല

ചന്ദ്രേട്ടൻ അത് പറയുമ്പോൾ മനുവിന്റെ കണ്ണു കലങ്ങി...

അതിനല്ലേ ചന്ദ്രാ അവന്റെ അമ്മ വന്നിട്ടുള്ളെ ഇനി ഞാനെന്തിനാടോ എല്ലാം അവൾ നോക്കിക്കോളും. ഇത്രയും വർഷം അവനു കിട്ടാത്തതെല്ലാം അവൾ കൊടുത്തോളും ചന്ദ്രാ..

ഹോ അപ്പൊ അതാണ്‌.

മനുവിന്റെ അമ്മ വന്നതോടെ അങ്ങ് പോകാമെന്നു കരുതി അല്ലേ.

അത് കേട്ട് ഒരു മൂളൽ എന്നിട്ട് ചിരിച്ചോണ്ട്..

ഇനി എന്റെ ആവിശ്യം ഉണ്ടോടോ. ഇതുവരെ ഞാൻ അവനെ വളർത്തി ഇന്നവൻ വലിയ നിലയിൽ എത്തിയില്ലേ.

ഇനി എനിക്ക് സന്തോഷത്തോടെ പോകാമല്ലോ..

ഒരേ ഒരു ദുഃഖം മാത്രമേ ഉള്ളിൽ ഉള്ളൂ ചന്ദ്രാ.

ശില്പ മോളെ വീട്ടിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നതും എന്റെ മനുവിന്റെ പിള്ളേരെ കാണാൻ കഴിയില്ലല്ലോ എന്നുള്ള വിഷമം മത്രെ ഉള്ളൂ ചന്ദ്രാ..

അതിനിപ്പോ ഒന്നും സംഭവിച്ചില്ലല്ലോ . വെറുതെ വേണ്ടാത്ത ഓരോന്ന് ആലോചിക്കേണ്ട.

അരവിന്ദേട്ടന്ന് ഒന്നും സംഭവിക്കില്ല മനുവിന്റെ കല്യാണവും കൂടി അരവിന്ദേട്ടന്റെ പേര കുട്ടികളുടെ കല്യാണവും കൂടാം പോരെ.

ഹ്മ്മ് ആഗ്രഹികാമെന്നല്ലാതെ.

ഞാൻ പറഞ്ഞത് നടന്നില്ലേൽ നോക്കിക്കോ.

ഒരു ചിരി മാത്രം ആയിരുന്നു ആ മുഖത്.

എനിക്കറിയാടോ അതൊന്നും നടക്കില്ലെന്നു അതുകൊണ്ടു കൂടിയ മനുവിന്റെ അമ്മ വന്നതും മനുവിനെ ആ കയ്യിൽ ഏല്പിച്ചേ..

ഞാനില്ലേലും അവൻ തനിച്ചായി പോകരുതെല്ലോ എന്ന് പറഞ്ഞോണ്ട് കരയാൻ തുടങ്ങി..

അവളെ വെറുക്കാൻ കഴിയുന്നില്ലെടോ എനിക്ക്.

ഈ യാത്രയിൽ എങ്ങാനും ഞാൻ പോകുകയാണെൽ അവളോട്‌ പറഞ്ഞേക്കണം ചന്ദ്രാ..

എന്ത് പറയാനാ ചേട്ടൻ തന്നെ പറഞ്ഞോ.

അവളോട്‌ യാതൊരു വെറുപ്പുമില്ലെന്നും സ്നേഹിച്ചിട്ടേ ഉള്ളുവെന്നും അവളോടുള്ള ഇഷ്ടം കൊണ്ടാ ഈ അരവിന്ദൻ വേറെ പെണ്ണ് പോലും കെട്ടതിരുന്നേ എന്നുടെ പറഞ്ഞേക്കണെടോ..

അതു പറഞ്ഞു കഴിഞ്ഞതും പിന്നെ ആളൊന്നും മിണ്ടാതെയായി മോനെ..

ഞാനെത്ര വിളിചിട്ടും ഒന്നും പറയാതെ..

ഇതെല്ലാം കേട്ടോണ്ടിരിക്കുന്ന രേഖയുടെ അടുത്ത് പോയി ഇരുന്ന മനുവിനെ അവൾ

💬 Comments

View all comments