0%

Chapter Title : പക 5 [SAiNU]

Author : SAINU Read All Parts 385

പിറകെ തന്നെയായിരുന്നു..

വീടിനു പിറകിൽ ഒഴിഞ്ഞു കിടക്കുന്ന നിലത്ത് അരവിന്ദന്റെ ആലോചന പ്രകാരം അവര് ചെറിയ രീതിയിൽ കൃഷിഎല്ലാം തുടങ്ങിവെച്ചു..

അതിനു വേണ്ട ഒരുക്കങ്ങൾ മനുവും രേഖയും കൂടെ ചെയ്തു കൊണ്ടിരുന്നു.

ഇടയ്ക്കു വിശന്നു വലഞ്ഞ മനുവിനെ കണ്ടു രേഖ കളിയാക്കി ചിരിച്ചു.

അവനു ദേഷ്യം വന്നു പിണങ്ങി കൊണ്ട് അവൻ അപ്പൂറത്തു ചെന്നിരിക്കും..

അപ്പോയെക്കും രേഖ ചെന്നു അവനെ സമാധാനപ്പെടുത്തി കൂട്ടി കൊണ്ട് വരികയും ചെയ്യും.

അമ്മേടെ വാവക്ക് വിശക്കുന്നുണ്ടോ..

ഹ്മ്മ്.

എന്നാ അമ്മ ഇപ്പൊ ഉണ്ടാക്കി കൊണ്ട് വരാം എന്ന് പറഞ്ഞോണ്ട് രേഖ അടുക്കളയിൽ പോയി.

എന്തൊക്കെയോ കൊണ്ടുവന്നു.

അത് കണ്ടു അരവിന്ദൻ ചിരിക്കുന്നുണ്ടായിരുന്നു.

കണ്ടോ കണ്ടോ നിന്റെ അച്ഛൻ നിന്നെ കളിയാക്കി ചിരിക്കുന്നത് കണ്ടോ വാവേ.

അയ്യോ ഞാൻ എന്റെ മനുകുട്ടനെ കളിയാക്കുമോ.

മനുകുട്ടാ നമുക്കിന്നു ഉച്ചത്തേക്ക് ബിരിയാണി ആക്കിയാലോ.

ഹാ അത് നല്ല ഐഡിയയാ ഏട്ടാ

അതെ നിനക്കല്ല എന്റെ മനുകുട്ടന് വേണ്ടിയാ അല്ലേടാ.

ഹ്മ്മ്.

ഹോഹോ ഇപ്പൊ അച്ഛനും മോനും ഒന്നായി അല്ലേ എന്ന് പറഞ്ഞു പിണക്കം നടിച്ചിരിക്കുന്ന അമ്മയെ കെട്ടിപിടിച്ചോണ്ട്.

അമ്മേടെ വാവക്ക് കിട്ടിയാൽ അത് അമ്മയ്ക്കും തരില്ലേ പിന്നെ എന്തിനാ അമ്മ വിഷമിക്കുന്നെ.

ഹോ എനിക്കൊന്നും വേണ്ട നിങ്ങൾ അച്ഛനും മോനും കഴിച്ചോണ്ടാ മതി.

ആഹാ അങ്ങിനെയാണോ.

ഹ്മ്മ്
അല്ല പിന്നെ.

എനിക്കും ശമ്പളം കിട്ടുമല്ലോ അന്ന് ഞാനും ഒറ്റക്കെ കഴിക്കു അച്ഛനും മോനും ഒന്നും തരില്ല നോക്കിക്കോ.

അമ്മേടെ വാവക്കും തരില്ലേ.

നീ അച്ഛന്റെ കുട്ടിയല്ലേ.

ആരാ പറഞ്ഞെ ഞാൻ എന്റെ ഈ രേഖമ്മേടെ കുട്ടിയാ.. എന്ന് പറഞ്ഞോണ്ട് മനു അമ്മയെ കെട്ടിപിടിച്ചോണ്ട് ഇരുന്നു.

സത്യായിട്ടും.

ഹ്മ്മ് സത്യായിട്ടും ഞാൻ അമ്മേടെ വാവയാ.

എന്നാ നിനക്കും വാങ്ങാം.

അയ്യോ അമ്മേ അപ്പൊ അച്ഛനോ.

അച്ഛൻ നമ്മടെയല്ലേ അമ്മേ.

അപ്പൊ അച്ഛനും കൂടെ വാങ്ങിക്കാം അല്ലേ.

കണ്ടോ കണ്ടോ അമ്മേടെ വാവയാ എന്ന് പറഞ്ഞിട്ട് ഇപ്പൊ അച്ഛനേ കൂട്ടുന്നെ.

അമ്മേ അച്ഛൻ പാവമല്ലേ.

ആര് നിന്റെ അച്ഛനോ അത്രയ്ക്ക് പാവമൊന്നും അല്ല.

അതെന്തേ അമ്മയെ വഴക്ക് പറഞ്ഞോ അച്ഛാ.

💬 Comments

View all comments