0%

Chapter Title : പക 5 [SAiNU]

Author : SAINU Read All Parts 375

കൊണ്ടിരുന്നു.

മനു അമയുടെ മടിയിൽ തലവെച്ചു കിടന്നതും രേഖ അവന്റെ തലമുടികളെ തലോടി കൊണ്ടിരുന്നു.

ആ ഏട്ടാ എനിക് സ്കൂട്ടിയൊന്നു പഠിക്കണം.

അതെന്തേ.

അല്ല ഈ ബസിൽ ഉള്ള പോക്കും വരവും ഭയങ്കര ബുദ്ധിമുട്ടാ ഏട്ടാ.

ഹ്മ്മ്.

അമ്മയെ ഞാൻ പഠിപ്പിക്കാം അമ്മേ.

ഹ്മ്മ്.

അല്ലേലും എന്റെ മനുക്കുട്ടൻ അമ്മേടെ ചക്കരയല്ലേ..

അതുകേട്ടു മനു അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

അച്ഛൻ അവനെയും നോക്കി പുഞ്ചിരിച്ചോണ്ട് ഇരുന്നു.

ആഹാ രണ്ടാളും കൂടെ എന്നെ കളിയാക്കുകയാണല്ലേ.

അയ്യോ അമ്മയെ ഞാൻ കളിയാക്കുമോ അച്ഛനാ അമ്മേ അമ്മയെ കളിയാക്കിയേ.

അല്ലേലും നിന്റെ അച്ഛന് ഞാൻ ജോലിക്കാരിയായത് ഇഷ്ടപെടുന്നുണ്ടാവില്ല അതാ എന്നെ കളിയാക്കുന്നെ.

ആണോ അച്ഛാ.

അങ്ങനെയാണേൽ അമ്മയുടെയും മോന്റെയും അഭിനയതിന്നു മുന്നിൽ ഞാൻ സമ്മതിക്കില്ലായിരുന്നല്ലോ.

അതും ശരിയാ അമ്മേ അച്ഛന്ന് അങ്ങിനത്തെ പ്രശ്നം ഒന്നുമില്ല അമ്മ ജോലിക്കു പോകുന്നത് കൊണ്ട് സന്തോഷമേയുള്ളൂ അല്ലേ അച്ഛാ.

ഹ്മ്മ് അങ്ങിനെ പറഞ്ഞു കൊടുക് മോനെ അമ്മയോട്.

ഹ്മ്മ് വേണ്ട വേണ്ട ഇനി രണ്ടു പേരോടും ഞാൻ മിണ്ടില്ല.

രേഖയുടെ പിണങ്ങിയുള്ള ഇരിപ്പു കണ്ടിട്ട് മനുവിന് ചിരിയാണ് വന്നത്.

അവന്റെ ചിരി കണ്ടിട്ട് രേഖ അവന്റെ ചെവിയിൽ മെല്ലെ പിടിച്ചു തിരുമ്മിക്കൊണ്ട്.

നിനക്ക് ഞാൻ കാണിച്ചു തരാം.

അയ്യോ അമ്മേ നമ്മൾ രണ്ടുപേരും കൂട്ടല്ലേ അച്ഛനല്ലേ നമ്മളെ കളിയാക്കിയേ.

വേണ്ട വേണ്ട നിന്റെ കൂട്ട് ഇനി വേണ്ട.

അങ്ങിനെ പറയല്ലേ അമ്മേ അമ്മയല്ലേ ഞങ്ങടെ എല്ലാം.
അല്ലേ അച്ഛാ.

ഹ്മ്മ് അതെന്നെ.

എന്നാ നാളെ മുതൽ എന്നെ പഠിപ്പിക്കുമല്ലോ.

എന്ത്.

ഡ്രൈവിംഗ്.

ഹ്മ്മ് അത് ഞാനേറ്റു അമ്മേ

ഹ്മ്മ് എന്നാ ശരി.

ഇനി മനുകുട്ടൻ പോയി പഠിച്ചേ രാത്രിയിലേക്കുള്ളതെല്ലാം ഉണ്ടാക്കി വെക്കട്ടെ.

ഹ്മ്മ് ഞാൻ കൂടണോ.

വേണ്ട വേണ്ട എന്റെ മനുകുട്ടൻ പോയിരുന്നു നല്ലോണം പഠിച്ചേ.

അതെല്ലാം അമ്മ ചെയ്തോളാം.

ആവിശ്യം വരുമ്പോ മനുകുട്ടനെ വിളിക്കാം പോരെ.

ഹ്മ്മ്.

എന്നാ ശരിയമ്മേ ഞാൻ പോയി പഠിക്കട്ടെ.

ഹ്മ്മ് എന്ന് മൂളികൊണ്ട് രേഖ മനുവിന്റെ നെറ്റിയിൽ ഉമ്മവെച്ചു.

മനു പഠിക്കാനായി റൂമിലേക്ക് പോയതും.

എന്താ ഒരു ആലോചന.

ഏയ്‌ ഒന്നുമില്ലെടി.

ഹ്മ്മ് അല്ലല്ലോ എന്തോ പറയാനുണ്ടോ.

ഏയ്‌ ഇല്ലെടി മനുവിന്റെ ഓരോ തമാശകൾ കണ്ടപ്പോ ആലോചിച്ചതാ.

എന്താ ആലോചിച്ചേ എന്ന് ഞാൻ പറയട്ടെ.

പറഞ്ഞെ കേൾക്കട്ടെ.

മനുവിനെ പോലെ ഒന്നുടെ ഉണ്ടായിരുന്നേൽ എന്നല്ലേ ഏട്ടൻ ഇപ്പൊ ചിന്തിച്ചത്.

ആ അതെങ്ങിനെ

💬 Comments

View all comments