Chapter Title : പക അത് വീട്ടാനുള്ളതാണ് 2 [വിക്ക്]
ഇത് മോഷ്ടിക്കാൻ നോക്കിയപ്പോ നിന്റെ ഭാര്യ തടഞ്ഞു.. അങ്ങനെ ബലം പിടിച്ചപ്പോ അറിയാതെ കൊന്നതാണെന്നാ....
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു... എന്നെ അങ്ങനെ കണ്ടിട്ടാവണം.. പുള്ളി പൊയ്ക്കോ... എന്തേലും ഉണ്ടേൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കാം.. എന്ന് പറഞ്ഞു സ്വർണവും കൊണ്ട് പോകാൻ ഇറങ്ങി...
മനോജും ഒന്നും മിണ്ടാതെ കയ്യിൽ വിലങ്ങുമായി അവരുടെ ഒപ്പം നടന്നകന്നു.
മെല്ലെ ഞാൻ തലയുയർത്തി ആരും കാണാതെ ഒന്നു ചിരിച്ചു...
വീട് ഒഴിഞ്ഞു തുടങ്ങി... അവളുടെ ശരീരം ആംബുലൻസിൽ വീട്ടിൽ നിന്നും കൊണ്ട് പോയി.. പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെട്ടില്ല എന്നുള്ള പോലെ ഞാനും ചുമ്മാ അങ്ങനെ ഇരുന്നു.വിവേക് വന്നെന്റെ മടിയിൽ തല വെച്ചു.. കരഞ്ഞു തളർന്നിരിക്കുന്നു എന്റെ മോൻ.... പാവം... അവന്റെ തലയിൽ തടവി ഞാനും അങ്ങനെ ഇരുന്നു...
അനിലേ... ബാക്കി കാര്യങ്ങൾ എങ്ങനാടാ.... നാണു ചേട്ടനാണ് ചോദിച്ചത്....
ചേട്ടാ എല്ലാം നിങ്ങൾ നോക്കി അങ്ങ് ചെയ്തോ... ക്യാഷ് വേണ്ടപ്പോൾ പറഞ്ഞാൽ മതി... എടുത്ത് തരാം....
അത് കേട്ടു അവർ പതുക്കെ പിൻവാങ്ങി.
കണ്ണുകളടച്ചാൽ ഓടി വരുന്നത് കഴിഞ്ഞ കാലം തന്നെയാണ്.... ഒറ്റ ദിവസം കൊണ്ടാണ് ഈ ജീവിതം ഇങ്ങനെയായത്... ഇന്നലെ രാത്രി വരെ ഒരിക്കലും നഷ്ടപ്പെടില്ലെന്നു കരുതിയ സന്തോഷമാണ് ഇന്ന് ദേ കുറച്ചു മുൻപ് ആംബുലൻസിൽ പുറത്തേക്ക് പോയത്...
ഇനി ഞാനും മോനും മാത്രം....
കല്യാണത്തിന് മുന്നേ ഉള്ള ഒരു ദിവസം അവളുടെ മടിയിൽ കിടക്കുമ്പോ അവൾ പറഞ്ഞത് എനിക്ക് ഓർമയുണ്ട്...
അവൾ മരിച്ചാലും കൂടെ മരിച്ചങ്ങു ചെന്നേക്കരുത് എന്ന്.... ഇല്ല ശ്രീജ.... ഞാൻ മരിക്കില്ല.... അവനു വേണ്ടി ഞാൻ
💬 Comments
View all comments