Chapter Title : പക അത് വീട്ടാനുള്ളതാണ് 3 [വിക്ക്] [Climax]
സജിത്ത് അനിലിനോട് ചോദിച്ചു... "ആണെടാ... പക്ഷേ ഇത് അവരുടെ അവസാന പൊളിയല്ലേ... അവർ പൊളിക്കട്ടെ..."
"അനിലേ... ഞാൻ പറഞ്ഞ പോലെ ചെയ്തേക്ക്.... കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും വേണ്ട... കർമം ചെയ്ത അവനെ കൊണ്ട് തന്നെ പരിഹാരവും ചെയ്തേക്ക്.... എല്ലാം തീർത്തിട്ട് നീ തിരിച്ചു വാടാ.... ഇപ്പൊ ചെല്ല്..."
അനിലിന്റെ തോളത്തു തട്ടി അവനെ യാത്രയാക്കി.... എന്താണ് ചെയ്യേണ്ടത് എന്ന് അവനു വ്യക്തമായി ഇപ്പോൾ അറിയാരുന്നു...
മഴ കുറഞ്ഞിട്ടുണ്ട്.... എന്നാലും റോഡിൽ നല്ല ചെളി വെള്ളം... പതുക്കെ ആണെങ്കിലും അവന്റെ ഓട്ടോ വീട് തേടി യാത്രയായി...
വീടിന്റെ അടുത്ത് തന്നെ മനോജിന്റെ വണ്ടി ഇരിക്കുന്നത് കണ്ടു.... സജിത്ത് പറഞ്ഞ പോലെ ആദ്യം ഒഴിവാക്കേണ്ടത് ആ വണ്ടിയാണ്... അവൻ ഓട്ടോ പുറത്തിട്ടിട്ട് അകത്തേക്ക് നടന്നു... അപ്പോഴേക്കും പൂരം കേട്ടടങ്ങിയിരുന്നു. അവൻ ശബ്ദമുണ്ടാക്കാതെ അടുക്കള ഭാഗത്തേക്ക് ചെന്നു... ഏണി വെച്ച് മുകളിൽ കേറി ഓടിളക്കി അകത്തേക്ക് ഇറങ്ങി... വർഷമെത്ര കഴിഞ്ഞിട്ടും ആ കഴിവുകളൊന്നും തന്നെ വിട്ട് പോയിട്ടില്ല എന്നവനോർത്തു..
അകത്തേക്ക് ചെന്നപ്പോ പ്രതീക്ഷിച്ച പോലെ തന്നെ ബൈക്കിന്റെ ചാവി ഹാളിലെ മേശപ്പുറത്തുണ്ടായിരുന്നു.... റൂമിലേക്ക് നോക്കിയപ്പോ കതക് ചാരിയിട്ടേയുള്ളൂ എന്ന് മനസിലായി.. അത് കൊണ്ട് തന്നെ അവൻ ചാവിയെടുത്തു ശബ്ദമുണ്ടാക്കാതെ കതക് തുറന്നു മുറ്റത്തേക്കിറങ്ങി നടന്നു....
പുറത്തിരുന്ന ബൈക്കെടുത്തു ഉരുട്ടി കുറെ കൂടെ മുന്നിലേക്ക് കൊണ്ട് പോയ്... നേരം 4 മണിയാവാറായിരുന്നു... എല്ലാരും സുഖമായുറങ്ങുമ്പോ തന്റെ പ്രതികാരം ചെയ്യാൻ വന്നവൻ എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ ആ വണ്ടി ഉരുട്ടി ഒരു കുറ്റിക്കാട്ടിൽ കൊണ്ട് വെച്ചു... പുറത്ത് നിന്നും നോക്കിയാൽ കാണില്ലെന്നു ഉറപ്പിച്ചു. അവൻ രക്ഷപെടാൻ നോക്കിയാൽ ആദ്യം ആ വണ്ടി തിരക്കി വരുമെന്ന് അവനറിയാമായിരുന്നു.... അത് പാടില്ല. അവനെ ആരെങ്കിലും ഒരാൾ കണ്ടേ പറ്റൂ....
അവൻ തിരിച്ചു വീട്ടിലേക്ക് നടന്നു കയറി...കതകടച്ചു. നേരെ മോന്റെ മുറിയിലേക്ക് എത്തി നോക്കി... പുറത്ത് നടക്കുന്നത് ഒന്നുമറിയാത്ത നല്ല ഉറക്കത്തിൽ അവൻ. ഇനി നടക്കാൻ പോകുന്നതിനും അവൻ സാക്ഷിയാവാൻ പാടില്ല .. ആറര ആവുമ്പോഴേക്കും അവൻ കുളിച്ചു ട്യൂഷന് പോകാനായി ഇറങ്ങും... അതിനുള്ളിൽ അവനെ പേടിക്കണ്ട...
അടുക്കളയിലേക്ക്
💬 Comments
View all comments