Chapter Title : പക അത് വീട്ടാനുള്ളതാണ് [വിക്ക്]
അവനോട് ഒന്നും പറയേണ്ടി വന്നില്ലാലോ എന്നോർത്തു അനിലിന് ആശ്വാസം തോന്നി.
വിവേക് "അമ്മേ" എന്നും വിളിച്ചു അകത്തേക്ക് ഓടി. അനിലിന് പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല... ആരൊക്കെയോ വന്നു അവനോട് എന്തൊക്കെയോ പറയുന്നു.. ആ മരിച്ചു കിടക്കുന്നത് തന്റെ ഭാര്യയാണ്.. ഉറക്കത്തിലും ഊണിലും തന്റെ ഒപ്പം കഴിഞ്ഞ 17 വർഷം ഉണ്ടായിരുന്നവൾ.
ഇന്നവൾ അകത്തു മരിച്ചു കിടക്കുമ്പോൾ ഉള്ളിൽ യാതൊരു വികാരങ്ങളും ഇല്ലാതെ ഈ ഞാൻ അങ്ങനെ മിണ്ടാതെ ഇരുന്നു...
ഇടയ്ക്കാരോ പറയുന്നത് കേട്ടു.. അവളെ കൊന്നിട്ട് ഒരാൾ പുറത്തേക്ക് ഓടി പോകുന്നത് തെങ്ങു കേറുന്ന നാണു ചേട്ടൻ കണ്ടെന്ന്..
എല്ലാം അനിലിന്റെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു... പതുക്കെ ഇറങ്ങി വീടിന്റെ അകത്തേക്ക് കടന്നു... ഒരു നോട്ടമേ അവൻ നോക്കിയുള്ളൂ... സോഫയിൽ ചോര വാർന്ന നിലയിൽ തന്റെ ശ്രീജ.... വിവേക് ആർത്തലച്ചു കരയുന്നു കൂടെ കോറസ് പോലെ ചേച്ചിമാരും. കണ്ണ് തുടച്ചു കൊണ്ട് അവൻ മുറിയിലേക്ക് കയറി...
ബെഡിലേക്ക് നോക്കാതെ അവൻ തറയിലേക്ക് ഇരുന്നു... അറിയാതെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു.
എങ്കിലും അവന്റെ മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നു.. " ഈ മരണം ഇവൾ അർഹിച്ചതാണ്... കുറഞ്ഞു പോയെങ്കിലേ ഉള്ളൂ.. "
***--**--******************--******-****
ഞാൻ അനിൽ... ഒരു സാധാരണക്കാരൻ.. അന്നന്നുള്ള അന്നത്തിനു വേണ്ടി ഓട്ടോ ഓടിച്ചു ജീവിക്കുന്നു... വീട്ടിൽ ഭാര്യ ശ്രീജയും മോൻ വിവേകും ...സന്തോഷത്തോടെ തന്നെയായിരുന്നു ദൈവം ഞങ്ങളെ നടത്തിയത്. ( എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത് ).
ഞാനും ശ്രീജയും പ്രേമിച്ചു കിട്ടിയതാണ്.. അതും 4 വർഷം. പക്ഷേ ആ നാല് വർഷം കൊണ്ട് ഇവൾ എന്നെ മര്യാദ രാമനാക്കി.
💬 Comments
View all comments