Chapter Title : പക [SAiNU]
കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണ്.
ശില്പ നിനക്ക് ഇന്നി കാണുന്ന നിന്റെ ബോസ്സിനെയെ അറിയൂ.
എന്നാൽ എനിക്കതല്ല.
പിച്ചവെച്ച കാലം മുതൽ ഇവനെയും ദേ നില്കുന്നു ഇവന്റെ അമ്മ അവരെയും അറിയാം.
കഴിഞ്ഞ പത്ത് കൊല്ലം ഇവൻ അനുഭവിച്ച വേദന എന്താണെന്നു എനിക്ക് മാത്രമേ അറിയൂ..
എല്ലാം കഴിഞ്ഞിട്ടിപ്പോ വന്നു കരഞ്ഞാൽ മതിയല്ലോ..
മോനേ എന്ന് പറഞ്ഞോണ്ട് അമ്മ വീണ്ടും കരയാൻ തുടങ്ങി.
നിങ്ങക്കറിയോ ഞാൻ പോലും വേണ്ട എന്ന് പറഞ്ഞിട്ടും നിങ്ങളെ ഒഴിവാക്കുവാൻ സമ്മതിക്കാതെ ഇവൻ..
എന്ന് പറഞ്ഞു കൊണ്ട് കാർത്തി എന്നെ നോക്കി.
മനു ഇത്രയെങ്കിലും ഞാൻ ഇവരോട് പറഞ്ഞില്ലേൽ പിന്നെ നമ്മൾ തമ്മിലുള്ള ബന്ധത്തിന്നു അർത്ഥം ഇല്ലാണ്ടായി പോകുമെടാ സോറി.
മനു അമ്മേയെയും നോക്കി ഒരേ നിൽപ് ആയിരുന്നു.
അമ്മേ എന്ന് വിളിച്ചോണ്ട് അവൻ അമ്മയെ കെട്ടിപിടിച്ചു നിന്നു കരഞ്ഞു.
കണ്ടു നിന്ന ശിൽപയുടെ കണ്ണും നനഞ്ഞോ..
ഇപ്പൊ നിന്റെ പ്രേശ്നങ്ങൾ എല്ലാം തീർന്നില്ലേ ദേ നിന്റെ അമ്മ.
ഇനി എന്താന്ന് വെച്ചാൽ ആയിക്കോ.
നിനക്ക് അമ്മയെ കാണാത്തതിലുള്ള വിഷമം എല്ലാം മാറിയില്ലേ.
മോനേ എന്നോട് ക്ഷമിക്കെടാ എന്ന് പറഞ്ഞോണ്ട് അമ്മ കാർത്തിയുടെ കാലിലേക്ക് വീണു..
എന്റെ കലിലല്ല അമ്മേ വീഴേണ്ടത്.
കഴിഞ്ഞ പത്ത് വർഷക്കാലം ഇവന്റെ അച്ഛനും അമ്മയും കൂട്ടുകാരനും ഒക്കെ ആയി ഇവന്റെ കൂടെ നിന്ന ഒരാളുണ്ട് അതേ ഇവന്റെ അച്ഛൻ അങ്ങേരുടെ കാലില നിങ്ങൾ വീണ് കിടക്കേണ്ടത്.
നിങ്ങൾക്കാറിയോ നിങ്ങൾ പോയിട്ട് പത്തുവർഷമായി. അന്ന് തൊട്ടു ഇന്നുവരെ നിങ്ങളെ പറ്റി തെറ്റായ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല അങ്ങേര് ഞങ്ങൾ എന്തേലും
💬 Comments
View all comments