0%

Chapter Title : പക 2 [SAiNU]

Author : SAINU Read All Parts 501

ഇപ്പോയെങ്കിലും നിന്നെ ഓർമ വന്നല്ലോ അവൾക്ക്.

എന്ന് പറഞ്ഞോണ്ട് അച്ഛൻ അകത്തോട്ടു പോയി.

അച്ഛന്റെ വിഷമം ഞങ്ങളെ അറിയിക്കേണ്ട എന്ന് കരുതിയാകും അച്ഛൻ അകത്തോട്ടു പോയതെന്ന് ഞങ്ങൾക്ക് മനസ്സിലായി.

മനു ഇതിനാണോ നീ ഇത്രയും വിഷമിച്ചത്.  അച്ഛനോട് പറയാൻ മടിച്ചത്. നമ്മൾ അച്ഛനെ മനസിലാക്കിയില്ല മനു.

ഇപ്പോഴും അച്ഛനിത്രത്തോളം അമ്മയെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞില്ലല്ലോ കാർത്തി.

മനു ഒരുമിനുട്ട് ഞാൻ ശില്പയെ ഒന്നു വിളിച്ചോട്ടെ. അവളോട്‌ ഈ കാര്യങ്ങൾ എല്ലാം ഒന്ന് പറഞ്ഞോട്ടെ.

ഇതറിഞ്ഞിട്ടെങ്കിലും അമ്മയുടെ മനസ്സിന്നു ഒരു സമാധാനം കിട്ടിക്കോട്ടേ മനു.

മ്

നീ വിളിച്ചു പറഞ്ഞേര് കാർത്തി അങ്ങിനെയെങ്കിലും എന്റെ അമ്മ ഒന്ന് ചിരിച്ചോട്ടെടാ..

ഒരുപാട് നാളത്തെ ദുഃഖം ആ മനസ്സിന്നു ഒന്നിറക്കി വെച്ചോട്ടെ കാർത്തി

കാർത്തി അപ്പോൾ തന്നെ ഈ വിവരം അറിയിക്കാനായി ശിൽപയുടെ നമ്പറിലേക്കു വിളിച്ചു.

ആ ശില്പ എല്ലാം ശരിയായി കേട്ടോ..

അത് കേട്ട് ശില്പ സന്തോഷത്തോടെ നിൽകുമ്പോൾ മനുവിന്റെ അമ്മ ശില്പയോട് എന്താ മോളെ.

അമ്മേ എല്ലാം ശരിയായി എന്ന്.

കാർത്തിയ വിളിച്ചേ.

മോളെ മനുവിന്റെ അച്ഛൻ

അതല്ലേ അമ്മേ എല്ലാം ശരിയായി എന്ന് പറഞ്ഞെ. അവര് രണ്ടുപേരും ഇപ്പൊ സംസാരിച്ചതെയുള്ളു എന്ന്

ഇനി ഇങ്ങിനെ ഇരുന്നു വിഷമിക്കാതെ. സന്തോഷത്തോടെ ആ ഫുഡ്‌ കഴിച്ചാട്ടെ.

ഇതേ അമ്മയുടെ മകൻ അമ്മക്കായി പ്രത്യേകം വാങ്ങി തന്നു വിട്ടതാ .

ആര് മനുവോ..

അതേ അമ്മേ  മനു തന്നെ

നിങ്ങളെ ഇങ്ങോട്ട് കൂട്ടികൊണ്ടുവരാനും എന്റെ കൂടെ താമസിപ്പിക്കാനും പറഞ്ഞത് മനുവാണമ്മേ നിങ്ങൾക്കു നേരെ അപ്പോൾ പറഞ്ഞതെല്ലാം ഓർത്തു ഒരുപാട് വിഷമിച്ചു. ദേ നോക്കിയേ

💬 Comments

View all comments