0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 1.1K

മനുവിന്റെ അച്ഛൻ അത് പറഞ്ഞപ്പോ എനിക്ക് ഉണ്ടായ സന്തോഷം എത്രയാ എന്നറിയോ.

എന്റെ മോൾക്ക് മനുവിനെ പോലെ ഒരുത്തനെ കിട്ടിയതിൽ ദൈവത്തിനോട് ആണ് ഞാൻ നന്ദി പറയേണ്ടത്. പിന്നെ നിങ്ങളോടും.

എന്തിനാ പാർവതി അതൊക്കെ. അവര് രണ്ടുപേരും നമുക്കൊരുപോലെ അല്ലേ..

അവളെനിക്കു ജനിച്ചില്ല എന്നല്ലേ ഉളു

അവളും എന്റെ മോളു തന്നെയാ.

അവളെ ഞങ്ങൾ പൊന്നുപോലെ നോക്കി കോളാം ഇനി അതോർത്തു പാർവതി വിഷമിക്കേണ്ട.

മനു അവളെ പൊന്നുപോലെ നോക്കിക്കോളും..

അതേ രണ്ടു അമ്മമാരും കൂടെ എന്റെ കണ്ണ് നിറച്ചു കേട്ടോ..

എന്ന് പറഞ്ഞോണ്ട് ശില്പ അങ്ങോട്ട്‌ വന്നു.

പോടീ നിനക്കൊക്കെ തമാശയാ.

നിന്റെ കാര്യം ആലോചിച്ചു തീ തിന്നതാ കുറെ

ഇപ്പോ എനിക്ക് യാതൊരു വിഷമവും ഇല്ല കേട്ടോടി..

എന്ന് പറഞ്ഞോണ്ട് പാർവതി അവളെ പിടിച്ചു.

അതേ മനുവിനോട് പറഞ്ഞു നല്ലോണം തല്ലു വാങ്ങിത്തരണം നിനക്ക് എന്നാലേ നി നന്നാകു.

അതേ എന്റെ മനുവേട്ടൻ എന്നെ തല്ലാൻ പോയിട്ട് വഴക്ക് പറയാൻ കൂടെ നാക്ക്‌ വളക്കില്ല. എന്നിട്ടാ.

അതെന്നെ അല്ലേടി മോളെ മനു എന്തിനാ അവളെ തല്ലുന്നേ അവളെന്റെ മോളാ എന്ന് പറഞ്ഞോണ്ട് രേഖ ശില്പയെ നോക്കി.

ഹ്മ്മ് മതി മതി ഓവറായാൽ എല്ലാം കുളമാകും കേട്ടോ.

അയ്യോ അമ്മേ അത് മറന്നു കേട്ടോ വണ്ടിയിൽ കുറെ സാധനങ്ങൾ ഇരിപ്പുണ്ട്..

നാളെ അതെല്ലാം രണ്ടുപേരും ചേർന്നു ഉണ്ടാക്കി വെക്കാൻ പറഞ്ഞു മനു..

അവൻ നാളെ വരുമെന്ന്. ഭക്ഷണം കഴിക്കാനുണ്ടാകുമെന്നു.

അവനോ നി എന്താടി മനുവിനെ പറഞ്ഞെ.

എന്റെ കെട്ടിയോനെ എന്ത് വിളിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാ.

💬 Comments

View all comments