Chapter Title : പക 3 [SAiNU]
മോന് ഇഷ്ടമുള്ള ഒരു സ്പെഷ്യൽ ഞാനുണ്ടാക്കാം എന്ന് പറഞ്ഞോണ്ട് രേഖ പാർവതിയെയും കൂട്ടി കിച്ചണിലേക്ക് പോയി.
അവര് പോയികഴിഞ്ഞതും. മുകളിലേക്കുള്ള ഏണി പടിയിൽ നിന്നും ശ് ശ് ശ് എന്നുള്ള ശബ്ദം കേട്ട് മനു അങ്ങോട്ട് നോക്കി.
ശില്പ അവിടെ നിന്നും വിളിക്കുകയായിരുന്നു മനുവിനെ.
മനു അവളുടെ ആ പ്രവർത്തി കണ്ടു നോക്കി ഇരിക്കുമ്പോൾ കിച്ചണിൽ നിന്നും രേഖ മനുവിനോടായി.
മോനേ അവളിങ്ങനെ വിളിക്കുന്നത് കേട്ടില്ലേ. ഒന്ന് പോയി നോക്ക്.
അല്ലേൽ വല്ല വെള്ളിച്ചാതിയും വീട്ടിലേക്കു കയറിവരും കേട്ടോ.
രേഖ പറഞ്ഞത് കേട്ട് ശില്പ മിണ്ടാതെ അവിടെ ഇരുന്നു.
മനു എഴുനേറ്റ് അവളുടെ അടുത്തേക്ക് ചെന്നു..
എന്താടി മനുഷ്യനെ നാണം കെടുത്തിയെ അടങ്ങു അല്ലേ നീ.
അമ്മയുടെ മുന്നിൽ ഞാനാകെ ഇല്ലാതായി. നിന്റെ ഓരോ പ്രവർത്തികൾ കാരണം.
അതേ വാ മേലെ പോകാം അവര് അങ്ങോട്ട് വരില്ല എന്ന് പറഞ്ഞോണ്ട് ശില്പ മനുവിന്റെ കൈ പിടിച്ചു കൊണ്ട് പോയി.
അവളുടെ ധൈര്യം കണ്ട് മനു അന്തം വിട്ടവനെ പോലെ അവളുടെ പിറകെയും.
മുകളിലെത്തിയതും ശില്പ അവനെ കെട്ടിപിടിച്ചോണ്ട് നിന്നു..
മനു തായേക്ക് നോക്കുന്നത് കണ്ട അവൾ പേടിക്കേണ്ട അവര് വരില്ല എന്ന് പറഞ്ഞോണ്ട് ശില്പ അവനെയും കൂട്ടി റൂമിലേക്ക് നടന്നു..
എന്താ ഈ പെണ്ണ് കാണിക്കുന്നേ എന്നറിയാതെ മനു അവളുടെ പിറകെ കൂടി..
റൂമിലെത്തിയതും അവൾ മനുവിനെ കെട്ടിപിടിച്ചോണ്ട്.
മനു എന്റെ പിറന്നാളാ ഇന്ന്.
ഹ്മ്മ് എനിക്കറിയാലോ.
എന്നാൽ പിറന്നാൾ സമ്മാനം തായോ എന്ന് പെണ്ണവന്റെ കണ്ണിലേക്കു നോക്കി കൊണ്ട് പറഞ്ഞു..
എന്ത് സമ്മാനമാ എന്റെ പെണ്ണിന്
💬 Comments
View all comments