0%

Chapter Title : പക 5 [SAiNU]

Author : SAINU Read All Parts 730

അനുഭവപാഠവം രേഖയെ തുണച്ചു.

ആദ്യ ദിവസം വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ കഴിഞ്ഞു പോയി..

സരിതയുടെ വാക്കു സാമർത്യവും പെരുമാറ്റവും രേഖയെ അവളിലേക്ക് അടുപ്പിച്ചു..

ആദ്യ ദിവസത്തെ ജോലി കഴിഞ്ഞു രേഖ വീട്ടിലെത്തിയതും മനു എത്തിയിട്ടില്ലായിരുന്നു.

രേഖ കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറി വന്നപ്പോയെക്കും മനുവും ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലെത്തി..

ആഹാ ജോലിക്കാരി വീട്ടിലെത്തിയോ ഞാൻ കരുതി ഇനി അമ്മയെ കാണാൻ കിട്ടില്ലെന്ന്‌.

അച്ചോടാ അമ്മേടെ വാവ ഇങ്ങു വന്നേ എന്ന് പറഞ്ഞോണ്ട് രേഖ അവനെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചോണ്ട് നിന്നു.

അതെ ഞാൻ പറഞ്ഞത് കിട്ടിയില്ല.

മാസം തികയട്ടെ എന്നാലല്ലേ ശമ്പളം കിട്ടു എന്ന് സന്തോഷത്തോടെ പറഞ്ഞോണ്ട്
രേഖ മനുവിനെ ഫുഡ് കഴിക്കാൻ വിളിച്ചു.

അമ്മേ ഞാനൊന്ന് കുളിക്കട്ടെ.

ആഹാ അപ്പൊ അതൊക്കെ അറിയാം അല്ലേ എന്റെ മനുകുട്ടന്ന്.

കളിയാക്കിയതാണല്ലേ ഞാൻ പറഞ്ഞത് കൊണ്ടാ അച്ഛൻ സമ്മതിച്ചേ അതോർമയുണ്ടായിക്കോട്ടേ.

എന്റെ മനുകുട്ടൻ അമ്മേടെ വാവയല്ലേ .

ഹ്മ്മ് എന്നാ ഈ വാവ ഇപ്പൊ വരാവേ.

ഹ്മ്മ് എന്നാ വേഗം വായോ അമ്മ അപ്പോയെക്കും മനുകുട്ടന്ന് ഇഷ്ടമുള്ളത് ഉണ്ടാക്കി വെക്കാം.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് കുളിക്കാൻ പോകുന്ന മകനെ നോക്കി പുഞ്ചിരിയോടെ രേഖ അടുക്കളയിലേക്ക് നീങ്ങി.

മനു കുളിച്ചു വന്നപ്പോഴേക്കും രേഖ അവനിഷ്ടപ്പെട്ട പലഹാരം എല്ലാം റെഡിയാക്കി വെച്ചിരുന്നു.

അപ്പോയെക്കും കുളി കഴിഞ്ഞോ മനുകുട്ടാ.

ഹ്മ്മ്.

എന്നാ വായോ നമുക്കു ചായ കുടിക്കാം.

രണ്ടുപേരും സന്തോഷത്തോടെ ഇരുന്നു ചായ കുടിച്ചു എഴുനേറ്റു.

രേഖയുടെ സന്തോഷം കണ്ടപ്പോൾ മനുവിനാണു അതിനേക്കാൾ സന്തോഷം തോന്നിയത്.

ചിരിയും കളിയും ആയി അന്നത്തെ

💬 Comments

View all comments