0%

Chapter Title : പക The Story 2 [William Dickens]

Author : William Dickens Read All Parts 2.2K

അവളുടെ ആ വെളുത്ത കാലിലെ ചുവന്ന കല്ലുകൾ പതിപ്പിച്ച സ്വർണ കൊലുസ് ഞാൻ കണ്ടു.. അവളുടെ കാലിൽ ആ കൊലുസ് കണ്ടപ്പോൾ രത്‌നം പതിപ്പിച്ച കിരീടം തലയിലെന്തിയ ഒരു റാണിയെ ആണ് മനസ്സിൽ വന്നത്.. അവൾ ഇതൊന്നും ശ്രെദ്ധിക്കാതെ നടക്കുക ആണ്.. ഇന്നലെ കാണിച്ചു കൂട്ടിയത് ഒക്കെ ഇവൾ ഇത്ര വേഗം മറന്നുവോ?.. ഞാൻ മനസ്സിൽ ഓർത്തു പോയി..

അവളുടെ നിതംബം വരെ ഇറങ്ങി കിടക്കുന്ന കാര്കൂന്തൽ.. കുളിച്ചു പെട്ടെന്ന് വന്നത് കൊണ്ടാകാം ആ മുടിഇഴകളിൽ ഇപ്പോളും വെള്ള നനവുണ്ട്.... അങ്ങനെ കുറച്ചു നേരത്തെ നടത്തയ്ക്ക് ശേഷം ഞങ്ങൾ അമ്പലത്തിലെത്തി.. ഒന്നാംതീയതി കൊണ്ടാകാം നല്ല തിരക്കുണ്ട്.. ഇപ്പോളും അനു എന്റെ കൂടെ തന്നെ ഉണ്ട്.. അവൾ എന്റെ കൂടെ നിക്കുന്നതും നടക്കുന്നതും ഒക്കെ വേറെ ചേട്ടന്മാരും, ആണ് പുള്ളാരും ഒക്കെ കുശുമ്പോടെ നോക്കുന്നുണ്ട്.... എന്റെ സ്ഥാനത് അവരായിയുന്നു എങ്കിൽ എന്നായിരിക്കാം അവർ ഇപ്പോൾ ചിന്തിക്കുന്നത് എന്നെനിക്ക് തോന്നി...

ഞങ്ങൾ ചേച്ചിയെ അവിടെ ഒക്കെ നോക്കി ചേച്ചിയെ കണ്ടില്ല.. പിന്നെ ഞാനും അനുവും കൂടി തൊഴുതു തുടങ്ങി.. ഇടയ്ക്ക് ഞാൻ തൊഴുതു കൊണ്ടിരുന്നപ്പോൾ നല്ല കാച്ചിയ എണ്ണയുടെ മണം എന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി.. ചേച്ചിയുടെ എണ്ണയുടെ അതെ മണം.. ഞാൻ കണ്ണ് തുറന്നു നോക്കി.. നല്ല മിനുസമുള്ള നീളമുള്ള മുടി, ഇപ്പോളും അതിൽ നിന്നും വെള്ള തുള്ളികൾ വീഴുന്നുണ്ട്, നല്ല വിരിഞ്ഞു കിടക്കുന്ന മുടി, അതിന്റെ നടുക്കായിട്ട് ഒരു തുളസി കതിരും ഉടക്കി വെച്ചിട്ടുണ്ട്.... അതെ എന്റെ മീനു ചേച്ചി തന്നെ...ചേച്ചി തിരിയുന്നു എന്ന് കണ്ടപ്പോൾ ഞാൻ

💬 Comments

View all comments