0%

Chapter Title : പകരത്തിനു പകരം [Anitha]

Author : Kambikathakal Read All Parts 1.8K

ആളാണോ വന്നത്? എന്തിനാണയാൾ വന്നത്? നല്ല ഉദ്ദേശത്തോടെയാണ് വന്നിരുന്നതെങ്കിൽ അവൾ തന്നോടത് പറഞ്ഞേനെ. ഓഫീസിൽ ഇരുന്നിട്ട് എനിക്കൊരു സ്വസ്ഥതയും കിട്ടിയില്ല. എങ്കിലും ഞാനത് അവളോട്‌ ചോദിക്കാൻ പോയില്ല. വൈകിട്ട് ഭാസ്ക്കരൻ ചേട്ടൻ തന്നതാണെന്ന് പറഞ്ഞ് 50 രൂപ ഡൈനിങ്ങ് ടേബിളിൽ വെച്ചപ്പോൾ അവളുടെ മുഖം വിളറുന്നത് കണ്ടു. രണ്ടു ദിവസം പകലും രാത്രിയും ഞങ്ങൾ തമ്മിൽ സംസാരമേ ഉണ്ടായില്ല. കട്ടിലിൻ്റെ രണ്ടറ്റത്തുമായി അകന്നു കിടന്നു. മൂന്നാം നാൾ രാത്രി ഞാൻ ഒരോന്നോർത്ത് വിഷമിച്ചു കിടന്നു. ഇടക്കൊന്നു രണ്ടു തവണ അവൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു. കുറെ കഴിഞ്ഞപ്പോൾ അവൾ നീങ്ങി എൻ്റെ അടുത്ത് കിടന്നു മുഖം എൻ്റെ നെഞ്ചിൽ വെച്ച് കരഞ്ഞുകൊണ്ട്
ചേട്ടാ എന്നോട് ക്ഷമിക്കു അന്ന് രവിയേട്ടൻ ഇവിടെ വന്നിരുന്നു. ആരും വന്നില്ലെന്ന് ഞാൻ കള്ളം പറഞ്ഞതാണ്
എന്തിനാണവൻ വന്നത്?
ഓഫീസിൻ്റെ ആവശ്യത്തിന് ടൗണിൽ വന്നതാണ് കുറെ സമയം ബാക്കി ഉണ്ടായതു കൊണ്ട് ഇങ്ങോട്ട് വന്നതാണ്
എന്തുകൊണ്ടവൻ ടൗണിലുള്ള എൻ്റെ അടുത്ത് വന്നില്ല? ഇവിടെ വന്നപ്പോൾ അവനോ നീയോ ഒരു ഫോൺ പോലും ചെയ്തില്ല ?
അവൾക്കുത്തരമില്ലായിരുന്നു
രവിയെ എനിക്കറിയാം മിരയുടെ വീട്ടിൽ വച്ച് പല തവണ അവനെ കണ്ടിട്ടുണ്ട്. മീരയേക്കാളും രണ്ടു മൂന്നു വയസ്സിന് മൂത്തതാണവൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. എൻ്റെ അറിവിൽ പെട്ടിടത്തോളം മീരയുമായി മോശമായ ഒരു പെരുമാറ്റവും ഇന്നേ വരെ കണ്ടിട്ടില്ല.
ചേട്ടനോട് നുണ പറഞ്ഞതിൽ എന്നോട് ക്ഷമിക്കു ചേട്ടാ, അന്ന് സംശയത്തോടെ ഓരോന്ന് കുത്തികുത്തി ചോദിച്ചപ്പോൾ ഞാൻ മനപൂർവ്വം ആരും വന്നിരുന്നില്ലെന്ന് കള്ളം പറഞ്ഞതാണ്. ചേട്ടനല്ലാതെ ഇതു വരെ

💬 Comments

View all comments