0%

Chapter Title : പകരത്തിനു പകരം [Anitha]

Author : Kambikathakal Read All Parts 1.8K

കഴിഞ്ഞപ്പോൾ അവളുടെ ഫോൺ വന്നു. സംസാരത്തിൽ ഒട്ടും കിതപ്പില്ലായിരുന്നു.
എന്താ ചേട്ടാ വിളിച്ചെ?
വൈകിട്ട് കറിക്ക് എന്തെങ്കിലും വാങ്ങണമോ എന്നറിയാൻ വിളിച്ചതാണ്
വേണ്ട ഉച്ചക്ക് വെച്ച കറി ബാക്കിയുണ്ട് ഒന്നും വാങ്ങണ്ട.
നീയെന്താ പെട്ടന്ന് കരയുന്ന പോലെ ഒച്ചയിട്ടെ?
കാല് മേശയിൽ തട്ടി അതാ
പിന്നെയെന്തിനാ ഫോൺ സ്വിച്ച്ട് ഓഫ് ആക്കിയത്?
അയ്യോ ഞാൻ സ്വിച്ച്ട് ഓഫ് ആക്കിയില്ല ചേട്ടൻ നിർത്തിയതെന്നാണ് ഞാൻ കരുതിയത്. ചിലപ്പോൾ നെറ്റ് വർക്ക് തകരാർ ആയിരിക്കും
ഓ ശെരി.
ഓഫീസിൽ നിന്നും വീട്ടിലെത്തിയപ്പോൾ എന്നത്തേയും പോലെ അന്നും അവൾ എന്നോട് പെരുമാറി.
നിൻ്റെ കാല് എങ്ങിനെയുണ്ട്?
കാലിനെന്തു പറ്റി?
നീയല്ലെ പറഞ്ഞെ കാല് മേശയിൽ തട്ടിയെന്ന്
പെട്ടന്നവൾ പരുങ്ങുന്ന പോലെ തോന്നി.
ഓ അത് കുഴപ്പമില്ല ചേട്ട ചെറുതായേ തട്ടിയുള്ളു.
വേഗം അവൾ അടുക്കളയിൽ നിന്നും കാപ്പി കൊണ്ടുവന്നു ഡൈനിങ്ങ് ടേബിളിൽ വെച്ചു. ഞങ്ങൾ രണ്ടു പേരും കാപ്പി കുടിക്കാനിരുന്നു. അപ്പോളാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് കാപ്പി കുടിച്ചൊഴിഞ്ഞ ഒരു ഗ്ലാസും അടുത്തായി ഒരു പ്ലെയ്റ്റിൽ ബിസ്ക്കറ്റിൻ്റെ പൊടിഞ്ഞ കഷണങ്ങളും കണ്ടു.
ഇവിടെ ആരാ വന്നിരുന്നെ?
പെട്ടന്ന് മീര ഞെട്ടുന്നത് ഞാൻ കണ്ടു.
ആരും വന്നില്ല ചേട്ട അവൾ വിക്കി വിക്കി പറഞ്ഞു.
പിന്നെ ഇതാരു കഴിച്ചതാ എന്ന് പറഞ്ഞ് ഞാൻ ഗ്ലാസ്സും പ്ലെയ്റ്റും ചൂണ്ടിക്കാട്ടി.
ഓ അത് ഞാൻ കുറച്ചു മുൻപ് ദാഹിച്ചപ്പോൾ കഴിച്ചതാണ് കഴുകാൻ വിട്ടു പോയി.
കാപ്പി കുടി കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് ഹാളിൽ ചെന്ന് TV യുടെ സ്വിച്ച് ഓൺ ആക്കി സോഫയിൽ വന്നിരുന്നു.

💬 Comments

View all comments