0%

Chapter Title : പകരത്തിനു പകരം [Anitha]

Author : Kambikathakal Read All Parts 1.8K

കവിളുകളിലും ആഞ്ഞടിച്ച് മാറെടി വേശ്യേ , ഞാൻ രണ്ടു മൂന്നു മണിക്കൂറായെടി ഇവിടെ ഇരുന്ന് നിങ്ങളുടെ കാമകേളി കണ്ടു കൊണ്ടിരിക്കുന്നത് എന്നലറി അവളെ ആഞ്ഞു തള്ളി വീണ്ടും രവിയെ ചവിട്ടി.
തൊടരുത് എൻ്റെ രവിയേട്ടനെ എന്തവകാശത്തിലാ നിങ്ങൾ അങ്ങേരെ തല്ലുന്നെ? ആണായാൽ പോരാ ആണത്വവും വേണം എന്നവൾ അലറിക്കൊണ്ട് സന്തോഷിനെ ആഞ്ഞു തള്ളി രവിയെ ചെന്ന് കെട്ടി പിടിച്ചു കരഞ്ഞു.
സന്തോഷ് പകച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി. അടിയുടെ ശക്തിയിൽ അവളുടെ ചുണ്ടിൻ്റെ ഒരു ഭാഗത്തു നിന്നും പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. തൻ്റെ ഭാര്യ കാമുകനു വേണ്ടി തന്നെ ആണത്വമില്ലാത്തവനാക്കി. ഹൃദയം നുറുങ്ങി തല താഴ്ത്തിയവൻ പുറത്തേക്ക് പോയി. അകത്തു നിന്നും ആ ദുഷ്ടൻ എൻ്റെ ചേട്ടനെ തല്ലി കൊല്ലാറാക്കിയല്ലോ എന്നുള്ള കരച്ചിലും എന്നെ പ്രാകി ശപിക്കുന്നതും കേട്ടുകൊണ്ടിരുന്നു. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ അവളും അവനും പുറത്ത് വന്ന് അവൻ്റെ ബൈക്ക് എടുത്ത് ഓടിച്ചു പോയി. അവൻ്റെയും നെറ്റി പൊട്ടിയിട്ടുണ്ടായിരുന്നു. അന്നെനിക്കുറക്കം വന്നില്ല. ഇത്ര കാലം തന്നെ അവൾ വഞ്ചിക്കുകയായിരുന്നല്ലോ എന്നോർത്തവൻ്റെ മനസ്സുനീറി. എത്ര ഭംഗിയായിട്ടായിരുന്നു തൻ്റെ മുൻപിൽ അവൾ പതിവ്രത ചമഞ്ഞത്. ഭർത്താവായ തന്നേക്കാളും അവൾക്ക് വേണ്ടത് കള്ള കാമുകനെയായിരുന്നു. വഞ്ചകി. അന്നവൻ ഉറങ്ങിയില്ല. ഒരു കണക്കിന് നേരം വെളുപ്പിച്ചു. അവർ എങ്ങോട്ടാണ് പോയതെന്ന് ഒരു ഐഡിയയുമില്ല. ഭർത്താവെന്ന നിലയിൽ അവൾ പോയ കാര്യം അവളുടെ വീട്ടിൽ അറിയിക്കേണ്ടതാണ് അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദിത്വം തനിക്കായിരിക്കും. വണ്ടിയെടുത്ത് പത്തു മണിയോടെ അവളുടെ വീട്ടിലെത്തി. കോളിങ്ങ് ബെൽ അടിച്ചപ്പോൾ അവളാണ് വന്ന് വാതിൽ തുറന്നത്.

💬 Comments

View all comments