Chapter Title : പലിശക്കാരൻ മുസ്തഫ [കിടിലൻ ഫിറോസ്]
അവരെ അകത്തേക്ക് ക്ഷണിച്ചു.
മുസ്‌തഫ അവിടെയുള്ള സോഫയിൽ ഇരുന്നു ശേഷം പറഞ്ഞു.
“ നിങ്ങൾ വരുമെന്ന് അക്ബർ പറഞ്ഞത് കുറച്ചു വൈകിപ്പോയി അതാണ് കൂടുതൽ സാധനങ്ങൾ വാങ്ങിക്കാൻ പറ്റാഞ്ഞത് .. വിട് ഇഷ്ടമായോ “
“ ആ എനിക്ക് ഭയങ്കര ഇഷ്ടമായി…”
“മാഡം എവിടെ.. കിടക്കുകയാണോ”
“ഉറങ്ങാൻ കിടന്നതല്ല ചുമ്മ ഒന്ന് കിടന്നതാ പക്ഷെ ഉറങ്ങിപ്പോയി”
“അത് എനിക്ക് മനസിലായി അൻവർ ആ സഞ്ചി സാറിനു കൊടുത്തേക്ക്”
അൻവർ കൈയിലുണ്ടായിരുന്ന സഞ്ചി റിനിഷിന് കൊടുത്തു
“അതിൽ നിങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ട് പിന്നെ ആവശ്യത്തിനുള്ള സാധനങ്ങൾ ഞാൻ നാളെ എത്തിച്ചു തരാം”
“അത്.. “റിനിഷ് എന്തോ പറയാൻ മുതിർന്നെങ്കിലും പെട്ടെന്ന് നിന്ന് പോയി.
“എന്ത് പറ്റി സർ… എന്താണ് പറയാൻ ബുദ്ധിമുട്ടുന്നത് എന്തുണ്ടെങ്കിലും എന്നോട് പറഞ്ഞോ ഞാൻ ശെരിയാക്കി തരാം “
വേറെ ഒന്നുമല്ല ബാത്രൂം…
“ബാത്രൂം എന്താണ് കുഴപ്പം അൻവർ സാറുമായി ബാത്‌റൂമിൽ പോയി വല്ല പ്രശ്നം ഉണ്ടോ എന്ന് നോക്ക്”
അതല്ല ബാത്‌റൂമിൽ മേൽക്കൂരയില്ലാത്തതു കൊണ്ട് അവൾക്ക് ചെറിയ പേടി.
“അത്രേയുള്ളൂ നമ്മുക്ക് ശെരിയാകാം…. നിങ്ങളുടെ വരവ് ഇത്തിരി നേരത്തെ അറിയിച്ചിരുന്നെങ്കിൽ എല്ലാ സൗകര്യവും ഞാൻ തയാറാക്കിയേനെ ഇത് പെട്ടെന്നാണ് അക്ബർ വിളിച്ചു കാര്യം പറഞ്ഞത് “
മുസ്‌തഫ പോകാനായി പുറത്തേക്കിറങ്ങി അടുത്തു നിൽക്കുന്ന അൻവറിനെ നോക്കിയിട്ട് പറഞ്ഞു
“അൻവർ നാളെ തന്നെ അത് ശെരിയാക്കി കൊടുത്തേക്ക് അറിയാല്ലോ അക്ബറിന്റെ സുഹൃത്താണ് “
ഇത്രയും പറഞ്ഞുകൊണ്ട് മുസ്തഫയും അൻവറും അവിടെനിന്നിറങ്ങി.
റിനിഷ് കയ്യിലിരുന്ന സഞ്ചി ടേബിളിൽ വെച്ച് വീടിന്റെ ഫ്രണ്ട് ഡോർ ലോക്ക് ചെയ്തു
💬 Comments
View all comments