Chapter Title : പലിശക്കാരൻ [ഒലിവർ]
വാതിലിൽ മറഞ്ഞുനിന്നു. എനിക്ക് ചിരി വന്നു.
“ എന്തായാലും കഥാനായിക ഇവിടെവരെ വന്ന സ്ഥിതിക്ക് കാര്യം പറയാതെ പോവാൻ പറ്റില്ലല്ലൊ… ഇങ്ങുവന്നേ…” ഞാൻ വിളിച്ചു. അകത്തുനിന്നും അനക്കമൊന്നുമുണ്ടായില്ല.
“ ശ്രീബാല ഇങ്ങ് വരാനാ പറഞ്ഞെ!” എന്റെ ശബ്ദത്തിലെ കടുപ്പം കേട്ടാവണം അവൾ വാതിക്കൽനിന്ന് പുറത്തേക്ക് വലിഞ്ഞു. എന്റെ മുന്നിൽ വന്നു. പിന്നെ ചായ കൊണ്ടുവന്നിരുന്ന ട്രേ വച്ച് മാറിടം മറച്ച് താഴേക്ക് നോക്കിനിന്നു.
“ മോൾക്കറിയാലൊ… നിന്റെ അച്ഛനെക്കൊണ്ട് ഒരിക്കലും ഈ കടം തന്നുതീർക്കാൻ പറ്റില്ലാന്ന്… പക്ഷേ നീയൊന്ന് മനസ്സ് വച്ചാ എല്ലാ കടോം തീരും. നിന്റെ ഇളയതുങ്ങളെ നല്ലിടങ്ങളിലേക്ക് കെട്ടിച്ചയക്കാനും പറ്റും.”
ശ്രീബാല ഒന്നും മിണ്ടാതെ കേട്ടുനിന്നതേയുള്ളു. ഞാൻ നയത്തിൽ തുടര്ന്നു.
“ അറിയാമോ… ഇതുവരെ കല്ല്യാണവും കുട്ടികളുമൊന്നും വേണ്ടാന്ന് വച്ചാതായിരുന്നു ഞാൻ. പക്ഷേ നിന്നെ കണ്ടപ്പൊ ഒരു മോഹം.. വല്ലാത്തൊരു കൊതി. മോള് ഈ അണ്ണന്റെ പ്രായമൊന്നും നോക്കണ്ട. ഒരു പെണ്ണിന് വേണ്ടതെല്ലാം കൊടുക്കാനുള്ളത് ഈ ശരീരത്തിലുണ്ട്.”
അവളുടെ തന്തപ്പടി അവിടിരിപ്പുണ്ടെന്ന് വകവയ്ക്കാതെയാണ് ഞാനത് പറഞ്ഞത്. അയാളെന്നോട് ഗത്യന്തരമില്ലാതെ എണ്ണിവാങ്ങിച്ച കാശ് അയാളെ അയാളുടെ വാ മൂടിക്കെട്ടുമെന്ന് എനിക്കറിയാമായിരുന്നു.
“ അപ്പൊ.. നാളെ… അല്ലേൽ വേണ്ട, മറ്റന്നാൾ എനിക്ക് നിന്റെ തീരുമാനം അറിയണം. ഒന്നിങ്കിൽ വേടിച്ച കാശ്.. അല്ലെങ്കിൽ ഈ കഴുത്തിലൊരു താലി. നമ്പറ് കൈയ്യിലുണ്ടല്ലൊ വിളിച്ചാ മതി”
ഉരിയാടാനൊന്നുമില്ലാതെ വിറച്ചുനിന്ന അവളുടെ മനോഹരമായി തുളുമ്പിയ കണ്ണുകളും വിറകൊണ്ട് തുടുത്ത ചുണ്ടുകളും ഒരു നിമിഷം ഞാൻ ആസ്വദിച്ചുനിന്നു. പിന്നെ അവളെ കണ്ണിറുക്കിക്കാണിച്ച് ചിരിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.
ത്രിസന്ധ്യയ്ക്ക് വിജനമായ നാട്ടുവഴിയിലൂടെ ജീപ്പോടിക്കുമ്പോൾ ആ കിളുന്ന് പെൺകൊടിയുടെ
💬 Comments
View all comments