Chapter Title : പള്ളിപ്പെരുന്നാൾ [Muyalundappi]
പകരാൻ മനസ്സുറപ്പല്ലാതെ വേറൊന്നുമില്ല.... വരുന്നിടത്ത് വെച്ച് കാണാം എന്ന് മനസ്സിലുറപ്പിച്ച് അവളുടെ വീടിന് പരിസരത്ത് വട്ടമിട്ട് നടക്കാൻ തുടങ്ങി...കൊച്ചു പിള്ളേര് വരെ പീപ്പിയും വിളിച്ച് സുഖമായി സന്തോഷിച്ചോടിച്ചാടി നടക്കുന്നു.. ഇവിടെ ഖൽബില് കൊലവിളിയാണ്... ആദ്യത്തേതായതുകൊണ്ട് എന്റെ മുഖത്ത് നോക്കിയാ അറിയാ ആള് വശപ്പെശകാണല്ലോ എന്ന്.. രാത്രി അയതുകൊണ്ട് ആർക്കും മുഖം കൊടുക്കാതെ നടക്കാം....
കീശയിലെ മൊബൈൽ റിങ് ചെയ്യുന്നു... ഞാനെടുത്തു..അവളാണ്.. ന്റെ മൊഞ്ചത്തി....
`ഞാൻ എത്തി..നീ എവിടെ?` അവള് ചോദിച്ചു
ആ ചോദ്യത്തില് തന്നെ എന്റെ പാതി ജീവൻ പോയ പോലെ തോന്നി... കാലൊക്കെ വിറച്ച് തുടങ്ങി...
എങ്കിലും കാണാനുള്ള കൊതി ഖൽബിനെ കൊത്തിവലിക്കുന്നത്കൊണ്ട് എന്തൊക്കെ നേരിടാനും തയ്യാറായിരുന്നു..
`ഞാനിവിടുണ്ട്,വീട്ടിലേക്ക് കേറട്ടെ?` ഞാൻ പറഞ്ഞു `ഉം..` അവള് മൂളി
ഞാൻ ഫോൺ വെച്ചു.. ചുറ്റും വെറുതെ ഒന്ന് കണ്ണോടിച്ചു....
ആരും നോക്കുന്നില്ല എന്നുറപ്പ് വരുത്തി സ്വന്തം വീടാണെന്ന് മനസ്സിൽ കരുതി ഇടം വലം നോക്കാതെ ഒരു മൂളിപ്പാട്ടും പാടി ഗെയ്റ്റ് തുറന്ന് അകത്തേക്ക് കേറി കതകടച്ചു... ഹോ.. അപ്പോഴത്തെ ഒരു നെഞ്ചിടിപ്പ് പുറത്തെ ചൊണ്ടകൊട്ടിനേക്കാൾ ഉച്ചത്തിലെനിക്ക് കേക്കാമായിരുന്നു.... അതിനേക്കാൾ വലിയ നെഞ്ചിടിപ്പാണ് ആ വാതിലിനിപ്പുറത്ത് നിൽക്കുന്നത്... അവള് നാണം കൊണ്ടാണോ അതോ പേടിച്ചിട്ടാണോ എന്നറിയില്ല പകുതി ഭാഗം വെളിയിലാക്കി പിൻ തിരിഞ്ഞ് ആ കതകിനപ്പുറം നിൽക്കുവാണ്... എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നറിയാതെ കൺഫ്യൂഷനടിച്ച് നെഞ്ചിട്ട് പണ്ടാരടങ്ങി വിയർത്തൊലിച്ച് നിപ്പാണ് ഞാൻ...
"അവരിപ്പോൾ വരുമോ?" ഞാൻ ചോദിച്ചു
"ആര്?"
"അച്ഛനും അമ്മേം.?"
"ഇല്ല"
"എപ്പൊ വരും?"
"അവര് എളേപ്പന്റെ വീട്ടില് പോയിട്ട് നാളേ വരൂ"
"അപ്പൊ നിന്നെ
💬 Comments
View all comments