Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും [MKumar]
ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിട്ട് താഴ്ചയിലേക്ക് പോയി....
പിന്നെ എനിക്ക് ഒന്നും ഓർമയില്ല....
"എന്തോന്ന് ഉറക്കം ആണെടി ഇത്...വേഗം എണീക്ക്.., എനിക്ക് പണിക്ക് പോണം "
ഞാൻ പതിയെ കണ്ണു തുറന്നു നോക്കിയപ്പോൾ ഞാൻ ഞെട്ടി... എന്റെ മുൻപിൽ ഒരു അജാനുബാഹുവിനെ പോലെ ഒരു കറുത്ത മനുഷ്യൻ....
" ആരാ " ഞാൻ വിക്കി ചോദിച്ചു...
"ആാാ... നിന്റെ ഭർത്താവിനെ വരെ നീ മറന്നാ.. "
"ഭർത്താവോ.... ആരുടെ..."
ഞാൻ പെട്ടെന്ന് ദേഷ്യപെട്ട് എഴുന്നേറ്റതും വീഴാൻ തുടങ്ങിയതും ഒരുമിച്ച് ആയിരുന്നു... അയാൾ എന്നെ പിടിച്ചതും ഞാൻ അയാളുടെ കൈ തട്ടി മാറ്റി...
"നിങ്ങൾ ആരാ.... എന്നെ തൊടണ്ടാ....."
"നീ ഇന്നലെ വഴുതി ഒന്ന് വീണപ്പോഴക്കും ബോധവും പോയോ "
"വഴുതി വീണന്നോ... താൻ എന്തൊക്കെയാ ഈ പറയുന്നേ... "
"ഇന്നലെ ഒന്ന് വീണതല്ലേ... നിന്നെ പതുക്കെ ഒക്കെ എണ്ണിപ്പിച്ചാൽ മതിയെന്ന് വച്ചപ്പോൾ നീ എന്റെ തലയിൽ കേറുന്നോ.."
അതും പറഞ്ഞു അയാൾ അടിക്കാൻ കൈ പൊക്കി... ഞാൻ പേടിച്ചു ചുറ്റും നോക്കി... അപ്പോൾ ആണ് ഞാൻ ഇപ്പോൾ നിൽക്കുന്നത് ഒരു ഓലപുരയിൽ ആണെന്നും ഇന്നലെ കിടന്നത് ഒരു പുൽപായയിൽ ആണെന്ന് കണ്ടത്.... ഞാൻ ഞെട്ടി പുറത്തേക്ക് ഓടി , പുറത്ത് അതിനേക്കാൾ വലുതായിരുന്നു ....
ആ വീടിന് ചുറ്റും നോക്കി കൃഷിയടം ആയിരുന്നു... കൂടാതെ കാട് പിടിച്ചു ഒരു സ്ഥലവും.. കുറച്ചു ദുരത്തു കുറെ ഓല മേച്ച വീടുകൾ കണ്ടു... ഞാൻ അവിടേക്ക് ഓടി....അവിടെ കുറെ ചേച്ചിമാർ സംസാരിക്കുന്നുണ്ടായി... അവിടെ എത്തിയതും....
" ആ സുമതി, നീ എന്താ ഇങ്ങനെ ഓടി വരുന്നേ... "
ഇത് കേട്ടതോടെ ഞാൻ ഞെട്ടി....ഇവിടെ എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല... അപ്പോൾ ആണ് ഞാൻ ഇട്ട ഡ്രെസ്സിൽ കണ്ണ് എത്തിയത്...
ഞാൻ ദുബൈയിൽ നിന്ന് ഇട്ട് ജീൻസും ഷർട്ട് അല്ല മറിച്ച് മുണ്ടും ബ്ലൗസും ആയിരുന്നു.....

"എന്താ എനിക്ക് പറ്റിയത്...? ആരാ സുമതി? എന്റെ ഡ്രസ്സ് ഒക്കെ എവിടെ?"
"നിന്റെ ഡ്രെസ്സൊക്കെ ആര് എടുക്കാനാ...
ആ.. രാജൻ ഇടുത്തു ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും....
💬 Comments
View all comments