Chapter Title : പണി 4 [ആനീ]
തന്റെ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ, അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ തന്നെ അവളെ വേട്ടയാടാൻ പദ്ധതിയിടുകയായിരുന്നു….
…………….
തിയേറ്ററിലെ സിസിടിവി ദൂരെനിന്നും അരികിൽനിന്നും അവർ പലതവണ പരിശോധിച്ചു. ഹാളിനുള്ളിലെ ദൃശ്യങ്ങളിലും പരിസരത്തും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. നിരാശയോടെ മടങ്ങാൻ തുടങ്ങിയപ്പോഴാണ് കിരൺ പാർക്കിംഗ് ഏരിയയിലെ ക്യാമറ കൂടി ഒന്ന് നോക്കാൻ പറഞ്ഞത്.
അവിടെ ദൃശ്യങ്ങൾ വേഗത കുറച്ച് പരിശോധിച്ചപ്പോൾ വിഷ്ണുവിന്റെ കണ്ണുകൾ വിടർന്നു. പാർക്കിംഗിലെ ഇരുണ്ട ഒരു മൂലയിൽ നിർത്തിയിട്ടിരുന്ന വിഷ്ണുവിന്റെ കാറിന് അടുത്തേക്ക് മെലിഞ്ഞ ഒരു രൂപം നടന്നു വരുന്നു. ഏകദേശം 18 വയസ്സ് തോന്നിക്കുന്ന ഒരു ചെറുക്കൻ. അവൻ ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വളരെ പെട്ടെന്ന് വിഷ്ണുവിന്റെ കാറിനടിയിലേക്ക് നൂഴ്ന്നിറങ്ങി. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം അവൻ അതെ വേഗതയിൽ തന്നെ പുറത്തേക്ക് വന്ന് തിരക്കിനിടയിലേക്ക് ഓടി മറഞ്ഞു.
"കിരൺ ! അത് നോക്ക്... അവനാണത് ചെയ്തത് !"
വിഷ്ണു ആവേശത്തോടെ വിളിച്ചു പറഞ്ഞു.
ദൃശ്യങ്ങൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയ കിരണിന്റെ മുഖത്ത് പെട്ടെന്ന് ഒരു തിരിച്ചറിവ് മിന്നിമറഞ്ഞു.
"ഇവനെ എനിക്ക് അറിയാം വിഷ്ണൂ! ഇത് ജാഫറാണ്. ടൗണിലെ വർക്ക്ഷോപ്പുകളുടെ പരിസരത്തും തരികിട പരിപാടികളുമായി നടക്കാറുള്ള ചെക്കനാണ് ഇവൻ. പണത്തിന് വേണ്ടി എന്ത് മോശം പണിയും അവൻ ചെയ്യും."
"അപ്പോൾ ഇ നാറിയണോ നമ്മുടെ ബ്രേക്ക് കേബിൾ മുറിച്ചത്?"
വിഷ്ണുവിന്റെ ശബ്ദത്തിൽ ദേഷ്യം ഇരമ്പിക്കയറി.
"ഇവനെ ആര് ഏൽപ്പിച്ചു എന്നറിഞ്ഞാൽ നമുക്ക് സത്യം മനസ്സിലാകും."
കിരൺ തന്റെ ഫോൺ എടുത്ത് ഒരാളെ വിളിച്ചു അഅന്നെഷിച്ചു….
"ജാഫറിനെ എവിടെ കിട്ടുമെന്ന് എനിക്കറിയാം. അവൻ സാധാരണ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള പഴയ കെട്ടിടത്തിന്റെ അവിടെ കാണാറുണ്ട്. നമുക്ക് അങ്ങോട്ട് പോകാം."
പിന്നെ വിഷ്ണുവും കിരണും ഒട്ടും വൈകിയില്ല.
സത്യത്തിലേക്കുള്ള ആ വലിയ താക്കോൽ ജാഫറിന്റെ കയ്യിലുണ്ടെന്ന് അവർക്ക് ഏകദേശം ഉറപ്പായിരിന്നു .
അവനെ പിടികൂടി ചോദ്യം ചെയ്താൽ, നക്ഷത്രയുടെ മാറ്റത്തിന് പിന്നിലുള്ള ആ അദൃശ്യ ശക്തിയെ കണ്ടെത്താൻ കഴിയുമെന്ന് വിശ്വസിച്ച് അവർ വണ്ടി വേഗത്തിൽ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി
💬 Comments
View all comments