Chapter Title : പണി 6 [ആനീ]
കിരണിന്റെ തോളിൽ ബലമായി പിടിച്ചു. അവന്റെ കണ്ണുകളിൽ ഭയത്തേക്കാൾ വലിയൊരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു.
"കിരണേ... ഒന്നും ചോദിക്കണ്ട. ഇപ്പോൾ തന്നെ നമുക്ക് ഇവിടുന്ന് ഇറങ്ങണം. നമുക്ക് പെട്ടെന്ന് നാട്ടിലേക്ക് പോകണം. അത്രമാത്രം!"
വിഷ്ണുവിന്റെ സ്വരം കടുപ്പമേറിയതായിരുന്നു.
"പക്ഷേ വിഷ്ണൂ, സാമും മറ്റും..."
കിരൺ തടസ്സപ്പെടുത്താൻ നോക്കി.
"ഞാൻ പറഞ്ഞത് കേൾക്ക്! ഒരു നിമിഷം പോലും ഇവിടെ നിൽക്കരുത്. വണ്ടി എടുക്ക്!" വിഷ്ണു അലറി.
ജാഫർ ഭയന്ന് ഒരു മൂലയിൽ ചുരുണ്ടുകൂടി ഇരിപ്പുണ്ടായിരുന്നു. ആ ആർട്ടിസ്റ്റ് വരച്ച ചിത്രം വിഷ്ണു പിടിച്ചുവാങ്ങി ചുരുട്ടി കൂട്ടി പോക്കറ്റിലിട്ടു. . സാമിനെയും മറ്റും മരണത്തിന് വിട്ടുകൊടുത്ത്, നക്ഷത്രയെ ആ നിഗൂഢ രൂപം കൊണ്ടുപോയതറിഞ്ഞ്, അവർ ആ ഇരുട്ടിലേക്ക് കാർ പായിച്ചു വേഗം നാട്ടിലെത്താൻ .
തുടരും….
💬 Comments
View all comments