Chapter Title : പണി 6 [ആനീ]
നിശബ്ദതയും നിറഞ്ഞു.
നാസർ വണ്ടി വിജനമായ ഒരു കുന്നിൻ ചെരുവിലേക്ക് തിരിച്ചു. നഗരത്തിലെ വെളിച്ചം പതുക്കെ മാഞ്ഞു തുടങ്ങി വഴികളിൽ ഇരുട്ട് നിറഞ്ഞു….
പെട്ടെന്ന്, ആ വിജനമായ പാതയിൽ ടയറുകൾ റോഡിൽ ഉരസുന്ന ഭീകരമായ ശബ്ദത്തോടെ നാസർ കാർ ബ്രേക്ക് ചെയ്തു. വണ്ടി ആഞ്ഞു കുലുങ്ങി നിന്നു.
"ഏതവനാടാ വണ്ടിക്ക് വട്ടം വെച്ചത് നായിന്റെ മോനെ എടുത്ത് മാറ്റടാ !"
നാസർ സ്റ്റിയറിംഗിൽ ആഞ്ഞടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി അലറി.
കാറിന് തൊട്ടുമുന്നിലായി ഒരു കറുത്ത ബൈക്ക് കുറുകെ വെച്ച് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. കറുത്ത ഹെൽമെറ്റും, കറുത്ത കോട്ടും, ജീൻസും ധരിച്ച അയാൾ ഒരു ഭീകരനെ പോലെ ബൈക്കിൽ നിന്നിറങ്ങി കാറിനടുത്തേക്ക് നടന്നു വന്നു. അയാളുടെ നടത്തത്തിലും ഭാവത്തിലും ഒരു വല്ലാത്ത ഗാംഭീര്യം ഉണ്ടായിരുന്നു.
കാറിനടുത്തേക്ക് വന്ന അയാൾ കൃത്യം നക്ഷത്ര ഇരിക്കുന്ന പിൻഭാഗത്തെ ഗ്ലാസിന് നേരെ വിരൽ ചൂണ്ടി അത് താഴ്ത്താൻ ആംഗ്യം കാണിച്ചു.
ആ കറുത്ത ഹെൽമെറ്റിനുള്ളിലെ നിഗൂഢമായ കണ്ണുകൾ കണ്ടതും നക്ഷത്രയുടെ ഉള്ളൊന്നു കാളി. അവൾ വല്ലാതെ ഞെട്ടിപ്പോയി. ആ ഞെട്ടൽ തന്റെ കൂടെയിരിക്കുന്ന സാമും അനന്തുവും അറിയാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. സാം ഗ്ലാസ്സ് പതുക്കെ താഴ്ത്തി.
അയാൾ തന്റെ കയ്യിലുണ്ടായിരുന്ന ഒരു ചെറിയ കവർ അവൾക്ക് നേരെ നീട്ടി.
വളരെ പരുക്കനായ, എന്നാൽ ശാന്തമായ സ്വരത്തിൽ അയാൾ പറഞ്ഞു:
"മേടം... ജിമ്മിൽ നിന്ന് ഇറങ്ങിയപ്പോൾ ഇത് എടുക്കാൻ മറന്നുപോയി. ഇത് അവിടെ ഇരുന്നാൽ ശരിയാവില്ലല്ലോ ഇപ്പോളല്ലേ ആവിശ്യം ."
നക്ഷത്ര വിറയലോടെ ആ കവർ വാങ്ങി. ആ കവറിനുള്ളിൽ എന്താണെന്ന് നക്ഷത്രയ്ക്ക് അറിയില്ലായിരുന്നു ഒരു ഭയം അവളെ പിടികൂടിയിരിന്നു . അത് അവരിൽ നിന്നും ഒളിക്കാനായി അവൾ വേഗം തന്റെ മടിയിൽ ഒതുക്കാൻ ശ്രമിച്ചു. പക്ഷേ, സാമും അനന്തുവും സംശയത്തോടെ ആ കവറിലേക്കും ആ അപരിചിതനിലേക്കും നോക്കി ഇരിക്കുകയായിരുന്നു.
അയാൾ ഒന്ന് നിൽക്കാതെ തിരിഞ്ഞു നടന്ന് തന്റെ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. ഒരു നിഴൽ പോലെ അയാൾ ആ ഇരുട്ടിലേക്ക് മറഞ്ഞു.
കാറിനുള്ളിൽ ഒരു നിശബ്ദത പടർന്നു. നാസർ
💬 Comments
View all comments