Chapter Title : പങ്കാളിക്ക് വേണ്ടി ഒരു സംഭാഷണ കളി [Asuran]
"ദാ ഇതാണ് പ്രോഗ്രാം."
"ഡീബഗ് ചെയ്തു നോക്കിയോ?"
"ഇല്ല."
"എന്താ ഡീബഗ് ചെയാഞ്ഞത്."
"ഞാൻ ഡീബഗ് ചെയ്യാൻ പോവുക ആയിരുന്നു."
"അമൽ ചുമ്മാ കള്ളം പറയരുത്."
"അല്ല ടീച്ചർ. ശരിക്കും."
"ശരി എന്നാല് ഡീബഗ് ചെയ്തു കാണിക്ക്."
"ശരി."
"എന്തെ ഡീബഗ് ചെയ്യുന്നില്ലേ? സത്യം പറ നിനക്ക് അറിയുമോ ഡീബഗ് ചെയ്യാൻ."
"ഇല്ല."
"പിന്നെ എന്തിനാ അറിയാം എന്ന് പറഞ്ഞത്."
"പേടിച്ചിട്ടാണ് ടീച്ചർ."
"എന്തിനാ പേടിക്കുന്നത്?"
"അറിയില്ല എന്ന് പറഞ്ഞാല് ടീച്ചർ റിക്കാർഡ് അറ്റെസ്റ്റ് ചെയ്തു തന്നിലെങ്കിലോ?"
"ഇതൊന്നും അമലിന് അറിയില്ല എന്ന് എനിക്കറിയാം. അത് കൊണ്ട് തന്നെ ആണ് ഞാൻ ഇവിടെ വെച്ച് ഇതെല്ലാം ചെയ്യിക്കുന്നത്."
"ശരി ടീച്ചറെ."
"ആദ്യം പ്രോഗ്രാം മെനുവിൽ പോയി ഡീബഗ് മോഡിൽ പോകു, എന്നിട്ട് ലൈൻ ബൈ ലൈൻ ആയി കോഡ് എക്സിക്യൂട്ട് ചെയ്തു നോക്ക്."
"മനസിലായില്ല ടീച്ചറെ. ഒന്ന് കാണിച്ചു തരുമോ?"
"ശരി ഞാൻ ചെയുന്നത് സൂക്ഷിച്ചു നോക്കി പഠിക്ക്."
"ശരി ടീച്ചർ."
"ദാ ഇവിടെ പോയി ഇതിൽ അമർത്തിയാൽ ഡീബഗ് മോഡിൽ ലൈൻ ബൈ ലൈൻ ആയി കോഡ് എക്സിക്യൂട്ട് ആകും."
"ഓകെ ഇപ്പൊൾ മനസ്സിലായി ടീച്ചർ."
"ദാ ഇൗ ലൈൻ നോക്കിയേ. ഇവിടെ ഒരു സിന്റാക്സ് എറർ ഉണ്ട്. അത് കൊണ്ടാണ് കോഡ് എക്സിക്യൂട്ട് ആകാത്തത്."
"ടീച്ചർ എന്താണ് എറർ എന്ന് മനസ്സിലാവുന്നില്ല."
"അത് ലാബിലെ സോഫ്റ്റ്‌വെയറും ഇൗ സോഫ്റ്റ്‌വെയറും തമ്മിൽ ഉള്ള വ്യത്യാസം കാരണം ആണ്. സാരമില്ല ഞാൻ അത് കറക്ട് ചെയ്തു തരാം."
"താങ്ക്സ് ടീച്ചറെ."
"അമൽ എന്തിനാണ് എന്റെ മേൽ ഇങ്ങനെ
💬 Comments
View all comments