Chapter Title : പങ്കായം വേലപ്പന്‍ [Master]
പിശുക്കനും പണത്തിനു വേണ്ടി ചാകാന്‍ പോലും മടിയില്ലാത്ത ആളുമായിരുന്നു. അയാള്‍ക്ക് രണ്ടു മക്കള്‍ ഉണ്ട്. മൂത്തത് പെണ്ണും ഇളയത് ആണും ആണ്. പെണ്ണിനെ അമേരിക്കയില്‍ ജോലി ഉള്ള ഒരുവനെക്കൊണ്ടാണ് അയാള്‍ കെട്ടിച്ചത്. മകന്‍ എബി തന്തയുടെ തനിപ്പകര്‍പ്പ് ആണ്. വെറുതെ ഒന്ന് കുനിഞ്ഞ് നിന്നാല്‍ പോലും ചുരുങ്ങിയത് ഒരു രൂപയുമായി മാത്രമേ അവന്‍ പൊങ്ങൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപാനം ഉള്‍പ്പെടെ യാതൊരു ദുശ്ശീലവും ഇല്ലാത്ത എബിക്ക് പണം പണം എന്ന ഒറ്റ ചിന്തയെ ഉള്ളു. സമൃദ്ധമായ പോഷകാഹാരം അവനെ ചെറിയ ഒരു കുട്ടിയാനയാക്കി മാറ്റിയിരുന്നു. മുലയും വയറും ഒക്കെ ചാടി ഒരു ആകൃതി ഇല്ലാത്ത ശരീരമാണ് അവന്. വേലപ്പന്റെ വള്ളത്തില്‍ മറുകരയില്‍ ഉള്ള തെങ്ങിന്‍ തോപ്പില്‍ ഇടയ്ക്കിടെ അവന്‍ പോകാറുണ്ട്. അവിടെ അവനൊരു വീടും വയ്ക്കാന്‍ തുടങ്ങിയിരുന്നു. വിവാഹം കഴിച്ചാല്‍ താമസം അവിടേയ്ക്ക് മാറ്റണം എന്നായിരുന്നു അവന്റെ പദ്ധതി. കാരണം വീട്ടില്‍ നിന്നാല്‍ പെണ്ണിന്റെ പക്കല്‍ നിന്നും കിട്ടിയ പണം അപ്പന്‍ ചോദിക്കും. അത് മൊത്തമായി തനിക്ക് ബിസിനസ് ചെയ്യാന്‍ എടുക്കണം എന്ന കുടില ചിന്തയുമായി നടക്കുകയായിരുന്നു അവന്‍. മറുഭാഗത്ത് ഔസേപ്പ് മോനെ വലിയ ഏതെങ്കിലും വീട്ടില്‍ നിന്നും പെണ്ണിനെ കണ്ടെത്തി കെട്ടിച്ച് ആ പണമെടുത്ത് പലിശയ്ക്ക് നല്‍കി കൂടുതല്‍ സമ്പാദിക്കണം എന്ന് കണക്കുകൂട്ടുകയായിരുന്നു. അങ്ങനെ പല ആലോചനകള്‍ക്ക് ഒടുവില്‍ പണച്ചാക്കായ വറീതിന്റെ മകള്‍ ഷീബയെ എബിക്ക് വേണ്ടി ഔസേപ്പ് ഉറപ്പിച്ചു. ഷീബ പ്രിഡിഗ്രി തോറ്റ് പഠനം നിര്‍ത്തി പുരനിറഞ്ഞ് നില്‍ക്കുന്ന സമയത്താണ് ആലോചന എത്തുന്നത്. പെണ്ണിന് പ്രായം കഷ്ടിച്ച് പതിനെട്ടു കഴിഞ്ഞിട്ടേ ഉള്ളെങ്കിലും, സൗന്ദര്യവും
💬 Comments
View all comments