Chapter Title : പരാഗണം 1 [MAUSAM KHAN MOORTHY]
എന്നതായിരുന്നു ആ അങ്കലാപ്പ്.സദസ്സിൽ നിന്നും ആളുകൾ ഇന്ന പാട്ട് വേണമെന്ന് പറഞ്ഞ് കുറിപ്പെഴുതിക്കൊടുക്കലാണ് പതിവ്.അവളുടെ പ്രോഗ്രാം കൺവീനർ കുറിപ്പുകൾ അതാത് സമയത്ത് ആളുകളിൽ നിന്നും വാങ്ങി അവൾക്ക് നൽകും.അങ്ങനെ ലഭിക്കുന്ന കുറിപ്പുകളിൽ ഒന്ന് മാത്രം വ്യത്യസ്തമാണെന്ന് അവൾ ശ്രദ്ധിച്ചത് എറണാകുളത്തെ ഒരു കമ്പനിയുടെ ഓണം സെലിബ്രേഷനിൽ പാടാൻ എത്തിയപ്പോഴാണ്.
"എന്നെ കാണാനും ,എനിക്കൊപ്പം എൻറെ ഫ്ലാറ്റിൽ വന്ന് ഡിന്നർ കഴിക്കാനും തയ്യാറാണെങ്കിൽ മാത്രം താഴെ പറയുന്ന പാട്ട് പാടുക:
മുലക്കച്ച അഴിഞ്ഞ നിലാവിൽ നിൻറെ
മദച്ചെപ്പ് ചുരന്ന കിനാവിൽ....."
രതിബിംബങ്ങൾ നിറഞ്ഞ ആ ഗാനം അവൾക്കറിയാമായിരുന്നു.എന്നാൽ അവളത് പാടിയില്ല.എന്താണാ കുറിപ്പുകാരൻറെ ഉദ്ദേശ്യം എന്നറിയില്ല എന്നതാണ് ഒന്നാമത്തെ കാരണം.ആ കമ്പനിയിലെ സ്റ്റാഫുകൾ കുടുംബസമേതമാണ് പരിപാടി ശ്രവിച്ചുകൊണ്ടിരുന്നത് എന്നതാണ് രണ്ടാമത്തെ കാരണം.അച്ഛനും അമ്മക്കും മക്കൾക്കും ഒന്നിച്ചിരുന്ന് കേൾക്കാൻ പറ്റിയ പാട്ടല്ല അതെന്ന് അവൾക്ക് നന്നായറിയാമായിരുന്നു.
അവിടന്നങ്ങോട്ട് അവളുടെ എല്ലാ പരിപാടികളിലും അവൾക്ക് ആ കുറിപ്പ് കിട്ടിക്കൊണ്ടിരുന്നു.കുറിപ്പിലെ വാചകങ്ങളും,പാടണമെന്നാവശ്യപ്പെടുന്ന പാട്ടും ആദ്യത്തെ കുറിപ്പിലേത് തന്നെയായിരുന്നു.
ആരാണ് ആ കുറിപ്പിന് പിന്നിലെന്നറിയാനുള്ള ക്യൂരിയോസിറ്റി അവളിൽ നാൾക്കുനാൾ വർദ്ധിച്ചു വന്നു.പ്രോഗ്രാം കൺവീനറും അവളുടെ കൂടെയുള്ള മറ്റുള്ളവരും കിണഞ്ഞ് ശ്രമിച്ചിട്ടും ഒരു സദസ്സിൽ നിന്നും ആ കുറിപ്പുകാരനെ കണ്ടെത്താൻ കഴിഞ്ഞില്ല.ആകാംക്ഷയും ആശങ്കയും ഭയവുമെല്ലാം അവൾക്ക് ആ കുറിപ്പിനെ അധികരിച്ചുണ്ടായിരുന്നു.അതുകൊണ്ടുതന്നെ പോലീസിൽ ഒരു പരാതി നൽകാമെന്ന് അവളുടെ കൂടെയുള്ളവർ അവളോട് പറഞ്ഞു.സ്പെല്ലിങ് എക്സ്പെർട്ടുകളുടെ സഹായത്തോടെ പോലീസിന് ആളെ കണ്ടെത്താനാവുമല്ലോ.എന്നാൽ അവൾ ആ അഭിപ്രായത്തോട് വിയോജിച്ചു.പോലീസ് പരാതി കാര്യങ്ങളെ സങ്കീർണമാക്കുമോ എന്ന ചിന്തയായിരുന്നു അതിന് പിന്നിൽ.ഇനി തൻറെ സുഹൃത്തുക്കളാരെങ്കിലും ഒപ്പിക്കുന്ന തമാശയാണെങ്കിലോ അതെന്ന ചിന്തയും അവർക്കുണ്ടായിരുന്നു.അതും പോലീസിൽ പരാതികൊടുക്കാതിരിക്കാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു.
"പിന്നെ എന്തുചെയ്യും ?ഇയാൾ ആരാണെന്നറിയേണ്ടേ..?കുട്ടിയെ എന്തിനിങ്ങനെ പിന്തുടരുന്നു എന്നറിയേണ്ടേ ?"-പ്രോഗ്രാം കൺവീനർ ചോദിച്ചു.
അൽപ സമയത്തെ ആലോചനക്ക് ശേഷം അവൾ പറഞ്ഞു:
"വരുന്ന ഞായറാഴ്ച്ച ലയൺസ് ക്ലബ്ബിലെ നമ്മുടെ ഗാനമേള ഒരു ബാച്ചിലർ പാർട്ടിയുടെ ഭാഗമാണ്.നമ്മുടെ കേൾവിക്കാരായി അവിടെ ബാച്ചിലേഴ്സ് മാത്രമേ കാണൂ.അതുകൊണ്ട് അയാൾ ആവശ്യപ്പെടുന്ന പാട്ട് എനിക്കവിടെ ധൈര്യമായി പാടാം."
"അയ്യോ അത് കുഴപ്പമാണ്.ആ പാട്ട് പാടിയാൽ അയാൾക്കൊപ്പം ഡിന്നറിന് ചെല്ലാൻ രൂപശ്രീ തയാറാണെന്ന് അയാൾ
💬 Comments
View all comments