Chapter Title : പരാഗണം 2 [MAUSAM KHAN MOORTHY]
ഒട്ടും ചോർന്നുപോകാതെ കുട്ടി പാടി.അതുകൊണ്ടാണ് ആളുകൾ വൈകാരികമായി തന്നെ അത് ആസ്വദിച്ചത് കണ്ടില്ലേ..."
"ആളുകളുടെ കാര്യം അവിടെ നിൽക്കട്ടെ.നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെട്ടു എന്നാണ് ഞാൻ ചോദിച്ചത് ."
"അത് പറയാം.സമയമുണ്ടല്ലോ.ഇപ്പോൾ എനിക്കൊപ്പം വരൂ.നമുക്ക് എൻറെ ഫ്ലാറ്റിലേക്ക് പോകാം.ഡിന്നർ ഞാൻ ഓഫർ ചെയ്തതാണ്."
"ശരി.വരാം.ഫ്ലാറ്റ് എവിടെയാണെന്ന് പറയൂ."
"ഇവിടെ അടുത്ത് തന്നെ...ലെവൽ ക്രോസിനപ്പുറം 'ഡിസൂസ ബിൽഡിങ്' എന്ന കെട്ടിടത്തിലാണ് എൻറെ ഫ്ലാറ്റ്."
"അനൂപ് കാർ അങ്ങോട്ട് വിടൂ..."-അവൾ ഡ്രൈവറോട് പറഞ്ഞു.പിന്നെ അയാളോടവൾ ചോദിച്ചു :
"നിങ്ങൾ അവിടെ ഉണ്ടാകുമല്ലോ.അല്ലേ ?"
"അല്ല കുട്ടീ...നമ്മളെന്തിനാണ് ഒരേ സ്ഥലത്തേക്ക് രണ്ട് വണ്ടിയിൽ പോകുന്നത് ?കുട്ടി വരൂ..നമുക്കെൻറെ കാറിൽ പോകാം."
"ശരി."-അവൾ പുറത്തിറങ്ങി.
അവൾ ഡ്രൈവറോട് പറഞ്ഞു :"അനൂപ്,ഡിസൂസ ബിൽഡിങ്ങിന് പുറത്ത് എന്നെ വെയിറ്റ് ചെയ്യണം."
"ഓക്കേ മാഡം."-അനൂപ് കാർ മുന്നോട്ടെടുത്തു.
"അനൂപേ...നീ ഇയാളുടെ കാറിനെ പിന്തുടരണം.എന്തെങ്കിലും പന്തികേട് തോന്നിയാൽ ഞാൻ നിനക്ക് മിസ്ഡ് കോൾ ചെയ്യും.ഉടനെ നമ്മുടെ ആളുകളെയും കൂട്ടി നീ വേണ്ടത് ചെയ്തേക്കണം.ആൾ കുഴപ്പക്കാരനല്ല എന്ന് തോന്നുന്നു.എന്നാലും നമ്മളൊന്ന് ശ്രദ്ധിക്കണമല്ലോ."-ഇങ്ങനെയൊരു മെസേജ് അയാളുടെ കാറിലേക്ക് കയറവേ അവൾ അനൂപിന് അയച്ചു.
"പേര് പറഞ്ഞില്ലല്ലോ...?"-അവൾ അയാളോട് ചോദിച്ചു.
"എൻറെ പേര് ചന്ദ്രശേഖർ എന്നാണ്."
"എന്ത് ചെയ്യുന്നു ?"
"എനിക്ക് ചെമ്മീൻ എക്സ്പോർട്ടിങ് ആണ്.പിന്നെ ഞാനൊരു ലേഡീസ് ഹോസ്റ്റൽ നടത്തുന്നുണ്ട്.വർക്കിങ് വുമൺസിന് വേണ്ടി."
"ഫാമിലി...?"
"ഭാര്യ മരിച്ചിട്ട് കുറച്ച് കാലമായി.അവൾക്ക് കാൻസറായിരുന്നു."
"മക്കളൊക്കെ..?"
"രണ്ട് പെൺകുട്ടികളാണ്.രണ്ടു പേരേയും കെട്ടിച്ചു.ഒരാൾ ഭർത്താവിനൊപ്പം ലണ്ടനിലാണ്.അവൾ നഴ്‌സാണ്.മറ്റേയാൾ ഹസ്സിനൊപ്പം യുഎസിലാണ്.അവൾ എൻജിനീയറാണ്."
"അപ്പോൾ ഇവിടെയാരാ ചന്ദ്രേട്ടൻറെ കൂടെ ?"
"ആരുമില്ല.ഒറ്റക്ക്."-ഒരു നിമിഷത്തെ മൗനത്തിന് ശേഷമാണ് അയാളത് പറഞ്ഞത്.പിന്നെ
💬 Comments
View all comments