Chapter Title : പരസ്പരം [അൻസിയ]
അവളത് വായിച്ചു...
"ഹായ്... ഞാനാണ് സമീർ ... നാട്ടിലെ സമയം ഒൻപത് കഴിഞ്ഞാൽ ഞാനവിടെ ഫ്രീയാണ്... വിളിച്ചു ബുദ്ധിമുട്ടിക്കാൻ ഒരിക്കലും നിൽക്കില്ല... ഫ്രീ ആകുമ്പോ ഒരു മെസ്സേജ് അയക്കണം... പിന്നെ ചേട്ടനോട് പറഞ്ഞേക്ക് അവൾ വിളിക്ക് വേണ്ടി കാതിരിക്കുകയ എന്ന്...."
റീന ഫോൺ ടേബിളിൽ വെച്ച് ചേട്ടനെ നോക്കി...
"അവൻ വിളിച്ചോ നിന്നെ...??
"ഇല്ല... ഞാൻ പറഞ്ഞിട്ടുണ്ട് എപ്പോഴും വിളിക്കാനൊന്നും പറ്റില്ലെന്ന്..."
"സ്കൂൾ സമയം ഒഴിച്ച് എപ്പോ വേണമെങ്കിലും വിളിച്ചൂടെ...??
"ചേട്ടൻ വിളിച്ച അവളെ...??
"ഇല്ല വിളിക്കണം..."
"വിളിക്ക്.... ഇപ്പൊ ഫ്രീയായി കാണും..."
"നിന്റെ മുന്നിലിരുന്ന് സൊള്ളാൻ എനിക്ക് പറ്റില്ല... അതിനൊക്കെ ഒരു പ്രൈവസി വേണം..."
"ഹോ... അപ്പൊ എനിക്ക് പറ്റുമോ അതിന്...??
"വേണ്ട... നിനക്കും വേണം പ്രൈവസി... ഞാനതിൽ ഇടപെടില്ല..."
"ശരി ശരി...."
ഭക്ഷണം കഴിച്ചു കഴിഞ്ഞു റീന പത്രങ്ങളെല്ലാം എടുത്ത് അടുക്കളയിലേക്ക് ചെന്നു... വേഗം കൈ കഴുകി ചേട്ടൻ ഫോണും എടുത്ത് പുറത്തേക്ക് പോകുന്നത് കണ്ടപ്പോ റീന പറഞ്ഞു...
"പുറത്ത് നല്ല മഞ്ഞ... താഴെ വേറെയും റൂം ഉണ്ടല്ലോ അങ്ങോട്ട് കയറിക്കോ..."
ഒരു ഇളിഞ്ഞ ചിരി പാസാക്കി ഗസ്റ്റ് വന്നാൽ മാത്രം ഉപയോഗിക്കുന്ന ഹാളിലെ മുറിയിലേക്ക് കയറി അയാൾ വാതിൽ അടച്ചു..... ഹാദിയുടെ നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോ ഹൃദയം വല്ലാതെ ഉച്ചത്തിൽ മിടിക്കുന്നത് അയാൾ അറിഞ്ഞു... രണ്ട് മൂന്ന് വട്ടം റിംഗ് ചെയ്തതും അങ്ങേ തലക്കൽ കിളിനാദം അയാൾ കേട്ടു..റീന പറഞ്ഞത് പോലെ കൊച്ചു കുട്ടിയുടെ ശബ്ദം...
"ഹലോ...."
"ഹാദി അല്ലെ...??
"അതേ..."
"എന്നെ മനസ്സിലായോ...??
"ഇക്ക പറഞ്ഞ ചേട്ടനല്ലേ...??
"അതേ... പേര് പറഞ്ഞില്ലേ...??
💬 Comments
View all comments