Chapter Title : പരസ്പരം [അൻസിയ]
ഡോർ തുറന്നു....
"ഇന്നെന്താ വൈകിയോ....??
"ഞാനോ... ഞാനെന്നും ഈ നേരത്തല്ലേ ഇറങ്ങാറ്..."
"അഹ്..."
"അല്ല എന്താ പതിവില്ലാതെ ഈ വഴിക്ക്....??
"ചുമ്മാ .... വീട്ടിലേക്ക് പോകുന്ന വഴിയല്ലേ നിന്നെയും എടുക്കാമെന്ന് കരുതി..."
"അങ്ങനെ വരാൻ വഴിയില്ലല്ലോ ... നേരം വൈകി ഇറങ്ങാൻ നേരം കാൽ പിടിച്ചാൽ പോലും ഈ വഴിക്ക് വരാത്ത ആളാണ്... "
"അല്ലടി സത്യം..."
"വിശ്വസിച്ചു...."
"ടീ ഞനിന്നയച്ച വാർത്ത നീ മുഴുവൻ വായിച്ചോ....??
"ഏട്ടനത് വിട്ടില്ലേ...അവരായി അവരുടെ പാടായി..."
"ഞാനും ഒരു അക്കൗണ്ട് ഉണ്ടാക്കി ഒന്ന് രണ്ട് ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ടുണ്ട്...."
"എന്തിന്... എന്തിന്റെ കേടാണ് ചേട്ടാ....??
"ടീ ചൂടാവല്ലേ നീ എന്റെ ഫോണിൽ ഫേസ്ബുക്ക് ഓണാക്കി നോക്ക്..."
ചേട്ടൻ നീട്ടിയ ഫോണവൾ വാങ്ങി സംശയത്തോടെ നോക്കി....
"എന്നെ നോക്കിയിരിക്കാതെ ഓപ്പണ് ചെയ്യ്..."
സതീശൻ പറഞ്ഞത് പോലെ റീന ഫേസ്ബുക്ക് ഓണാക്കി ...ചേട്ടന്റെ പേരിന് പകരം ഡ്രീംസ് എന്ന് കണ്ടതും അവൾ ചേട്ടനെ നോക്കി...
"ഇതെന്താ ഡ്രീംസ്...??
"പറഞ്ഞില്ലേ പുതിയ അക്കൗണ്ട് ആണ്... അതിൽ ഞാൻ ആഡ് ആയ ഒരു ഗ്രൂപ്പുണ്ട് മീറ്റ് എന്ന് പറഞ്ഞു കൊണ്ട് അതിൽ കയറി നോക്ക്..."
ചേട്ടൻ പറഞ്ഞത് പോലെ അവൾ ഗ്രൂപ്പിൽ കയറി... അതിലെ മെംബേഴ്സിന്റെ എണ്ണം കണ്ട് അവൾ ഞെട്ടിപ്പോയി ഒരു ലക്ഷത്തോളം ആളുകൾ ...
"ഇത്രയും ആളുകളോ ....??
"അതിൽ വന്ന പോസ്റ്റുകൾ നോക്ക് നീ.. "
അടിയിലേക്ക് സ്ക്രോൾ ചെയ്തു പോയ റീന തരിച്ചു പോയി ഓരോ പോസ്റ്റുകളും അവളെ ഞെട്ടിക്കുന്നതായിരുന്നു...
#ഇവിടെ എത്തിയിട്ട് നാല് മസമാകുന്ന ഞങ്ങൾ ഏഴ് ഫാമിലിയെ പരിചയപ്പെട്ടു നന്ദി മീറ്റ്#
"ചേട്ടാ ഇത് കണ്ട...."
"ഏഴല്ലേ ഇതിൽ കൂടുതൽ ആയവരുണ്ട് ഈ ഗ്രൂപ്പിൽ..."
"ദൈവമേ.... ചേട്ടാ ഇത് കളഞ്ഞേക്ക് ... ഫോണിൽ ആരെങ്കിലും കണ്ടാലുണ്ടല്ലോ.."
"ആര് കാണാൻ... നീ അടിയിലേക്ക് നോക്ക്..."
"ഇത് കാണിക്കാനാണോ ഇങ്ങോട്ട് വന്നത്..."
"ആണെന്ന് കൂട്ടിക്കോ..."
"എനിക്കങ്ങോട്ട് മനസ്സിലാവുന്നില്ല....??
"ടീ... അത്.... "
"ഉരുളല്ലേ ദേഷ്യം വരുന്നു..."
"അതാണ് പറയാനും പേടി.... "
"എന്തും വെട്ടി തുറന്നു പറയുന്ന നിങ്ങൾക്ക് പേടിയോ.... അപ്പൊ കാര്യമായ എന്തോ ആണല്ലോ...."
"അങ്ങനെ ചോദിച്ചാൽ ആണ്...."
"എന്ന പറയ് കേൾക്കട്ടെ..."
"ചൂടാവരുത്..."
"ഹേയ്... ചേട്ടൻ കാര്യം പറയ്..."
"ടീ ഇതൊക്കെ കണ്ടപ്പോ ... പിന്നെ ഓരോരുത്തരും പറയുന്നത് കേട്ടപ്പോ എന്തോ എനിക്കും...."
"എനിക്കും...??
"അതല്ല .... അതൊക്കെ ആലോചിച്ചപ്പോ "
💬 Comments
View all comments