Chapter Title : പറയാതെ കയറി വന്ന ജീവിതം 2 [അവളുടെ ബാകി]
പറഞ്ഞു അവളുടെ വയറിലൂടെ കെട്ടിപ്പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു.
ഞാൻ: ഇങ്ങനെ അങ്ങ് കൊണ്ട് പോകട്ടെ നിന്നെ. സ്നേഹിച്ചു കൊള്ളട്ടെ ഞാൻ.
ഒരു നിമിഷം അവളുടെ കണ്ണ് നിറഞ്ഞു.
മീനു: ഞാൻ എന്റെ പഴയ പ്രണയം പറയാൻ തുടങ്ങിയപ്പോഴേ അത് പറഞ്ഞു തീർക്കാൻ സമ്മതിച്ചില്ല. അങ്ങനോന്ന് ഉണ്ടായെന്നറിയുമ്പോൾ എന്നെ ഉപേക്ഷിക്കുന്നു കരുതി ഞാൻ വിഷമിച്ചിരിക്കുകയായിരുന്നു. ഇന്നലെ മുഴുവൻ പറയണോ വേണ്ടയോ എന്നലോചിച്ചൊണ്ടെ ഇരുന്നു.
അതിനുത്തരമായി അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകിയിട്ട് പറഞ്ഞു നിന്നെ തന്നെ മതി ഇൗ ജന്മം മുഴുവനും.
അവള് പ്രണയം കൊണ്ട് കണ്ണുകൾ അടച്ചു എന്നോട് ചേർന്ന് നിന്നു.
ഞാൻ അവളെ വിളിച്ചു. മോളെ മീനുവേ... ഇങ്ങനങ്ങു നിന്നാൽ മതിയോ... Classilonnum കേറേണ്ടെ...
മീനു: എടാ കള്ള ചേട്ടാ.....
ഞാൻ: ആഹാ വിളി ഒക്കെ മാറിയല്ലോ.
മീനു: ക്ലാസിൽ പോകാൻ നിന്ന എന്നെ വിടാതെ പിടിച്ചിട്ട് ഇപ്പൊൾ എന്‍റെയായോ കുറ്റം.
അങ്ങനെ പറഞ്ഞു എന്റെ കയ്യിൽ നിന്നും വഴുതി ഇറങ്ങി.
ഞാൻ പിന്നെയും പിടിച്ചിട്ട് ചേർത്ത് നിർത്തീട്ട് പറഞ്ഞു. നിന്നെ അങ്ങനൊന്നും വിടില്ല.
മീനു: ദൈവമേ.. ഇതെനിക്ക് പണിയാകും. പോകാന് സമ്മതിക്കില്ല. പോകാനും പറയും... വിട് ചേട്ടാ. പോകട്ടെ...
ഞാൻ: ഒരു ഉമ്മ തരാമെങ്കിൽ വിടാം...
അയ്യടാ. എന്ന് പറഞ്ഞു അവള് എന്റെ കയ്യിൽ നിന്നും വഴുതി ഓടി.
അങ്ങനെ മിൻഡിയും പറഞ്ഞും സ്നേഹിച്ചും കുറെ ദിവസങ്ങൾ കടന്നു പോയി. പണി വരുന്നുണ്ട് അവറാച്ച എന്ന് പറഞ്ഞ പോലെ അടുത്ത പ്രശ്നം വരുന്നുണ്ടായിരുന്നു.
മീനുവിന്റെ പഴയ കഥകൾ അറിയാവുന്ന അവളുടെ ബെസ്റ്റ് ഫ്രന്റിന്റെ അടുത്ത്
💬 Comments
View all comments