0%

Chapter Title : പറയാതെയറിയുന്ന അനുരാഗം [സ്പൾബർ]

Author : Spulber Read All Parts 15.7K

കഴിച്ചത് അബദ്ധമായിപ്പോയി എന്ന് നീരജ തുറന്ന് പറഞ്ഞില്ലെങ്കിലും അവളുടെ ചില വാക്കുകളിൽ നിന്നെങ്കിലും പ്രസന്നയത് പിടിച്ചെടുത്തു..

“ സുരേഷ് നിന്നെ ശരിക്ക് നോക്കാറില്ലേ നീരൂ… ?”..

രാവിലെത്തന്നെ നിരാശാഭാവത്തിൽ വീട്ടിലേക്ക് കയറി വന്ന നീരജയോട് പ്രസന്നചോദിച്ചു..

“പിന്നേ… മുന്നിൽ നിന്നും ബാക്കിൽ നിന്നും ഒക്കെ ശരിക്ക് നോക്കും… “..

കളിയായിട്ടാണ് പറഞ്ഞതെങ്കിലും ആ വാക്കിൽ ഒരു വേദനയുള്ളതായി പ്രസന്നക്ക് തോന്നി..

“നീ കാര്യം പറയെടീ… എന്താ പ്രശ്നം…?”..

“ പ്രശ്നമൊന്നും പുറത്ത് പറയാൻ കൊള്ളില്ല ചേച്ചീ…”..

പ്രശ്നമുണ്ടെന്ന് പ്രസന്നക്ക് മനസിലായി..

“ എന്നെ പുറത്തുള്ള ആളായിട്ടാണോ നീ കണ്ടത്… ?”..

കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അവർ അടുത്ത കൂട്ടുരായി മാറിയിരുന്നു.. നീരജ സ്വന്തം ചേച്ചിയായാണ് പ്രസന്നയെ കണ്ടത്.. പ്രസന്നക്കവൾ അനിയത്തിയായിരുന്നു..

“ഒന്നൂല്ല ചേച്ചീ…ഗംഗേട്ടന്റെയും, ചേച്ചിയുടെയും സ്നേഹം കാണുമ്പോ എനിക്ക് കൊതിയാവാ…”..

“അതെന്താ… നിങ്ങള് തമ്മിൽ സ്നേഹിക്കാറില്ലേ…?”..

“ഉം… സ്നേഹിക്കാറൊക്കെയുണ്ട്… പക്ഷേ കുടിച്ചിട്ട് വരുമ്പോ മാത്രം…”..

“ അവൻ കുടിച്ച് വീട്ടിൽ വരോ… ?”..

“എന്നൊന്നുമില്ല ചേച്ചീ… എന്നാലും എനിക്കതിന്റെ മണം തന്നെ പിടിക്കില്ല…

കുടിച്ചിട്ട് വന്നാ ഭയങ്കര സ്നേഹാ… അതെന്തിനാന്ന് ചേച്ചിക്കറിയാലോ…”..

“ അതൊക്കെ മാറിക്കോളുമെടീ…

മോള് വിചാരിച്ചാലാണോ ഒരാണിനെ മാറ്റാൻ പാട്… ?”..

“ഗംഗേട്ടൻ കുടിക്കോ ചേച്ചീ… ?”..

“എനിക്കറിയില്ലെടീ… ഞാനിത് വരെ കുടിച്ച് കണ്ടിട്ടില്ല… ഇടക്ക് വലിക്കുമെന്നറിയാം… അതും ഞാൻ കണ്ടിട്ടില്ല…”..

“ എന്നാലും ചേച്ചിയെന്ത് ഭാഗ്യവതിയാ… ഇത്രയും സ്നേഹിക്കുന്നൊരു ഭർത്താവിനെ കിട്ടിയല്ലോ….”..

പിന്നൊരു ദിവസം വേറൊരു പരാതിയുമായാണ് നീരജ വന്നത്..

ഇന്നലെ കുടിച്ചിട്ട് വന്ന സുരേഷ് അവളെ ചീത്ത പറയുകയും,തല്ലാനായി കയ്യോങ്ങി

💬 Comments

View all comments