0%

Chapter Title : പറയാതെയറിയുന്ന അനുരാഗം [സ്പൾബർ]

Author : Spulber Read All Parts 15.7K

ആരുമുണ്ടാവില്ല.. അരമണിക്കൂർ കൂടി കഴിഞ്ഞാൽ ഗംഗ കടയടച്ച് ഊണ് കഴിക്കാൻ വീട്ടിലേക്ക്പോവും.. പിന്നെ മൂന്ന് മണിക്കേ തുറക്കൂ..

വെറുതെ മൊബൈലിൽ കുത്തിക്കോണ്ടിരിക്കുമ്പോ ഒരു കോൾ വന്നു..ഏതോ നമ്പറാണ്.. ഗംഗ ഫോണെടുത്തു…

“ഹലോ, ഗംഗേട്ടനല്ലേ…?”..

ആ മധുര ശബ്ദം ഏതുറക്കത്തിലും ഗംഗ തിരിച്ചറിയും.. അവന്റെ രോമങ്ങളെല്ലാം ഒറ്റയടിക്ക് എഴുന്നേറ്റ് നിന്നു… നീരജ തനിക്ക് വിളിക്കുന്നു..

ഊണിലും ഉറക്കിലും ഒരേയൊരു മുഖം മാത്രമേ ഇപ്പോൾ മനസിലുള്ളൂ..അവളാണ് തന്നെ ഇങ്ങോട്ട് വിളിക്കുന്നത്..

“അതേ… ആരാണ്… ?”..

ആളെ മനസിലായെങ്കിലും അങ്ങിനെ ചോദിക്കാനേ ഗംഗക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളൂ..

“ഗംഗേട്ടാ, ഇത് ഞാനാ… നീരു… നീരജ…”..

ആ വശ്യമനോഹര ശബ്ദത്തിൽ ഗംഗ മയങ്ങിപ്പോയി..

“ആ… എന്താ നീരൂ… ?”..

വറ്റിപ്പോയ തൊണ്ട പണിപ്പെട്ട് നനച്ച് ഗംഗ ചോദിച്ചു..ശബ്ദത്തിൽ വിറയൽ വരാതിരിക്കാൻ അവൻ അങ്ങേയറ്റം ശ്രദ്ധിച്ചു.. മാത്രമല്ല തന്റെ ആക്രാന്തം പുറത്ത് ചാടാതിരിക്കാനും അവന് പണിപ്പെടേണ്ടി വന്നു…

“അത്…ഗംഗേട്ടൻ വരുമ്പോ കുറച്ച് സാധങ്ങൾ കൊണ്ട് വരോ… ?”..

ആകർഷകമായ കൊഞ്ചൽ അവളുടെ സംസാരത്തിലുണ്ടെന്ന് ഗംഗക്ക് തോന്നി.. നീരൂനോട് ഫോണിൽ സംസാരിക്കാൻ പറ്റിയ സന്തോഷത്തിൽ അവന്റെ ഉള്ളം ആർത്തലറുകയായിരുന്നു..

“എന്ത് സാധനാ നീരൂ…?”..

തന്റെ കട മൊത്തമായും ആ സൗന്ദര്യധാമത്തിന് കൊടുക്കാൻ ഗംഗ തയ്യാറായിരുന്നു..

“ ഞാൻ  വാട്സാപ്പ് ചെയ്യാം ഗംഗേട്ടാ…ഗംഗേട്ടൻ ഊണ് കഴിക്കാൻ വരുമ്പോ കൊണ്ടുവന്നാ മതി…”.

“ശരി നീരൂ… ഇപ്പത്തന്നെ വിട്ടോ…

ഞാൻ അടക്കാറായി…”..

“ഇപ്പ വിടാം ഗംഗേട്ടാ…”..

നീരജ ഫോൺ വെച്ചു..

ഗംഗ ഒറ്റക്കാകടയിലിരുന്ന് വിറച്ചു..താൻ നീരജയുമായി മൊബൈലിൽ സംസാരിച്ചിരിക്കുന്നു.. അവളുടെ നമ്പർ തനിക്ക് കിട്ടിയിരിക്കുന്നു..അവന് സന്തോഷമടക്കാനായില്ല..

മൊബൈലിൽ മെസേജ് ടോൺ കേട്ട് ഗംഗ

💬 Comments

View all comments