0%

Chapter Title : പറയാതെയറിയുന്ന അനുരാഗം [സ്പൾബർ]

Author : Spulber Read All Parts 15.7K

മാത്രേ കൊടുക്കൂ..ഇതിപ്പോ ഗംഗയുടെ ഗ്യാരണ്ടിയിലാണ് സുരേഷിന് കൊടുക്കാം എന്ന് സമ്മതിച്ചത്..

വീടൊക്കെ സെറ്റാക്കി സുരേഷ് ഭാര്യയെ കൊണ്ടുവരാനായി കൊല്ലത്തിന് പോയിരിക്കുകയാണ്.. ഇന്ന് വൈകുന്നേരത്തോടെ എത്താം എന്നാണവൻ പറഞ്ഞത്.. സുരേഷിനെ പ്രസന്നക്കുമറിയാം.. അത് കൊണ്ട് തന്നെ അയലോക്കത്ത് പുതിയതായി താമസത്തിനെത്തുന്ന അവർക്ക് വേണ്ടി ബിരിയാണിയൊക്കെ ഉണ്ടാക്കി കാത്തിരിക്കുകയാണ് പ്രസന്ന..

പക്ഷേ, പത്ത് മണിക്ക് ഗംഗ കടയടച്ച് വന്നിട്ടും സുരേഷും ഭാര്യയും എത്തിയില്ല…

“ അവരിത് വരെ എത്തിയില്ലേ

മാളൂ … ?”..

പ്രസന്നയെ സ്നേഹത്തോടെ മാളൂന്നാണ് ഗംഗ വിളിക്കാറ്.. ഗംഗയെന്നല്ല കുടുംബത്തിലൊക്കെ അവൾ മാളുവാണ്…

“ഇല്ലേട്ടാ… ഇത് വരെ എത്തിയില്ല.. ഏട്ടനൊന്ന് വിളിച്ച് നോക്കിയേ…”..

ഗംഗ മൊബൈലെടുത്ത് സുരേഷിന് വിളിച്ചു..പക്ഷേ സ്വിച്ചോഫ്..

“ അവന്റെ ഫോൺ ഓഫാ… ഈ ചെറുക്കൻ വൈകീട്ട് എത്തുമെന്നാണല്ലോ പറഞ്ഞത്… ഇപ്പോ പത്ത് മണി കഴിഞ്ഞു…”..

“ അവര് ട്രയിൻ കയറിയെന്ന് ഏട്ടനോട് വിളിച്ച് പറഞ്ഞതല്ലേ…?”..

“അതേടീ… അവൻ പറഞ്ഞ സമയം നോക്കുമ്പോ എപ്പഴേ എത്തേണ്ടതാ…

ഞാനേതായാലും കുളിച്ചിട്ട് വരാം…

മക്കളുറങ്ങിയോടീ…?”..

“ഉം… ഇത്രനേരം മൂന്നാളും കാത്തിരുന്നു… നാളെ സ്കൂളുള്ളതല്ലേ… മൂന്നിനേയും പിടിച്ചുറക്കി…”..

ഗംഗ കുളിക്കാനായി ബാത്ത്റൂമിലേക്ക് പോയി.. പ്രസന്ന സിറ്റൗട്ടിലേക്കിറങ്ങി വഴിയിലേക്ക് നോക്കിയിരുന്നു.

ദൂരെ റോഡിലൂടെ ഇടക്ക് വാഹനങ്ങൾ പോകുന്നുണ്ട്.. ഓരോ വണ്ടി വരുമ്പോഴും പ്രതീക്ഷയോടെ അവൾ നോക്കി..

ഒരു ഓട്ടോറിക്ഷ മെയിൻ റോട്ടിൽ നിന്നും വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതവൾ കണ്ടു..

“ഏട്ടാ… അവരെത്തീന്ന് തോന്നുന്നു…”..

അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞ് പ്രസന്ന മുറ്റത്തേക്കിറങ്ങി.. ഓട്ടോ മുറ്റത്തേക്ക് കയറി വന്ന് നിന്നു..

അതവർ തന്നെയായിരുന്നു..

ആദ്യം വലിയൊരു ബാഗുമായി സുരേഷ് പുറത്തിറങ്ങി.. അവൻ

💬 Comments

View all comments