0%

Chapter Title : പറയാതെയറിയുന്ന അനുരാഗം [സ്പൾബർ]

Author : Spulber Read All Parts 15.7K

നിന്നിറങ്ങി മുറിയുടെ വാതിൽക്കൽ നിന്ന് ഹാളിലേക്ക് നോക്കിയ ഗംഗ അനങ്ങാനാവാതെ, ശ്വാസമെടുക്കാനാവാതെ തറഞ്ഞ് നിന്ന് പോയി.. മുന്നിൽ കാണുന്ന കാഴ്ചയിൽ അവൻ വിറച്ച് പോയി..ഇതെന്താണീ കാണുന്നത്..?.

ഇതാണോ സുരേഷിന്റെ ഭാര്യ.. ?.

അല്ല..ഒരിക്കലുമല്ല..

ഇതേതോ രാജകുമാരിയാണ്.. പടച്ചട്ടയണിഞ്ഞ പടയാളികളുടെ കാവലിൽ നടക്കുന്ന ഏതോ രാജ്യത്തെ രാജകുമാരി.. ചുറ്റും പരിചരിക്കാൻ അനേകം തോഴിമാരുളള രാജകുമാരി..

“ഗംഗേട്ടാ വാ…”..

സുരേഷിന്റെ വിളികേട്ട് ഞെട്ടിക്കൊണ്ട് ഗംഗ, നീരജയുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി..

പിന്നെ പതറിക്കൊണ്ട് പതിയെ നടന്ന് അവർക്കെതിരെ ഇരുന്നു..തന്റെ ഹൃദയം പറിഞ്ഞ് തെറിക്കുമോന്ന് ഗംഗ ഭയപ്പെട്ടു.. അതിശക്തമായി ഇടിക്കുകയാണ്.. നീരജയെ കണ്ടിട്ട് അവന് വിശ്വാസം വരുന്നില്ല.. ഇത് സുരേഷിന്റെ ഭാര്യ തന്നെയോ… ?..

അതെങ്ങിനെ പറ്റും…?..

അവനേക്കാൾ എത്രയോ ആരോഗ്യവും നിറവും സൗന്ദര്യവും തനിക്കുണ്ട്..എന്നിട്ടും…

“ നീരൂ.. ഇതാണ് ഗംഗേട്ടൻ… എന്റെ സ്വന്തം ഏട്ടനെപ്പോലെത്തന്നെ… ഇവിടുത്തെ എന്ത് കാര്യത്തിനും എന്നെ ഒരുപാട് സഹായിച്ചിട്ടുള്ളതാണ് ഗംഗേട്ടൻ… എനിക്ക് വർക്ക് പിടിച്ച് തരാനും, പിന്നെ നമുക്ക് വാടകവീട് സംഘടിപ്പിച്ച് തന്നതും എല്ലാം ഈ ഗംഗേട്ടനാ… “..

സുരേഷ് വിശദമായിത്തന്നെ ഗംഗയെ നീരജക്ക് പരിചയപ്പെടുത്തി..അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മറ്റെന്തിനെക്കാളും മനോഹരമായി ഗംഗക്ക് തോന്നി..

“ഗംഗേട്ടനെപ്പഴാ കടയടച്ച് വന്നേ… ?”..

മധുര ശബ്ദത്തിൽ ചുവന്ന ചുണ്ട് പിളുത്തിയുളള ആ ചോദ്യം ഗംഗയുടെ ഹൃദയത്തിലാണ് വന്ന് പതിച്ചത്..

“ ഞാൻ… ഞാനിപ്പോ വന്നതേ ഉള്ളൂ..”..

വരണ്ട തൊണ്ടയുമായി ഗംഗ പറഞ്ഞു..

ആര് മനസിലാക്കിയില്ലെങ്കിലും തന്റെ മുഖത്ത് കാണുന്ന ആക്രാന്തം പ്രസന്ന മനസിലാക്കുമെന്ന് അറിയാവുന്ന ഗംഗ പണിപ്പെട്ട് തന്റെ മുഖഭാവം സാധാരണ നിലയിലാക്കി..

“മാളൂ… നേരം

💬 Comments

View all comments